താരപുത്രന്‍മാര്‍ക്ക് പിന്നാലെ സംവിധായകന്‍ ഷാജി കൈലാസിന്റെ മകനും സിനിമയിലേക്ക്! കാണാം
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കിയുളള ദ ന്യുസ് എന്ന ചിത്രമൊരുക്കിയാണ് അദ്ദേഹം മലയാള സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളെയെല്ലാം വെച്ച് ഷാജി കൈലാസ് മലയാളത്തില്‍ സിനിമകള്‍ ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ആറാം തമ്പുരാന്‍, സുരേഷ് ഗോപിയുടെ കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്ന ഷാജി കൈലാസ് ചിത്രങ്ങളായിരുന്നു.

ജയറാമിനെ നായകനാക്കിയുളള ജിഞ്ചര്‍ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന മലയാള ചിത്രം. അടുത്തിടെ ഷാജി കൈലാസിന്റെ മകന്‍ ജഗനും സംവിധായകനായി മാറിയിരുന്നു. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ഒരു മ്യൂസിക്കല്‍ വീഡിയോ ചെയ്താണ് ജഗന്‍ ശ്രദ്ധേയനായി മാറിയത്. നടി അഹാന കൃഷ്ണകുമാറായിരുന്നു മ്യൂസിക്ക് വീഡിയോയില്‍ മുഖ്യ വേഷത്തിലെത്തിയിരുന്നത്. പ്രമുഖ ബാന്‍ഡുകളിലൊന്നായ മസാല കോഫി സംഗീതമൊരുക്കിയ മ്യൂസിക്ക് വീഡിയോയിലെ പാട്ടിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മ്യൂസിക്ക് വീഡിയോയ്ക്ക് പിന്നാലെ അടുത്ത് തന്നെ ജഗന്‍ സിനിമാ സംവിധായകനായി അരങ്ങേറുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജഗനു പിന്നാലെ ഷാജി കൈലാസിന്റെ ഇളയ മകന്‍ റഷിനും സിനിമാ നടനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഷാജി കൈലാസ് തന്നെ നിര്‍മ്മിക്കുന്ന താക്കോല്‍ എന്ന ചിത്രത്തിലാണ് റഷിന്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനും മുരളി ഗോപിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. താക്കോലില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റഷിന്‍ അവതരിപ്പിക്കുന്നത്. ഷാജി കൈലാസ് തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











