ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിക്കും....
അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവ സംവിധായകൻ ഷാനവാസ് നാരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിക്കും. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ഷാനവാസുമായി പ്രത്യക ആംബുലൻസ് കൊച്ചിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

വാളയാർ, വടക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴി ആണ് ആംബുലൻസ് കൊച്ചിയിൽ എത്തുക. K L 09 AK 3990, സംഘം ഹോസ്പിറ്റൽ ഐസിയു ആംബുലൻസിൽ ആണ് കൊണ്ട് വരുന്നത്. ആംബുലൻസിന് വഴിയൊരുക്കണമെന്ന് ഷാനവാസ് നരണിപ്പുഴയുടെ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്.
അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്നും പ്രത്യേക ആംബുലൻസിൽ കൊച്ചി ആസ്റ്റർ മെഡി സിറ്റിയിലേക്ക് കൊണ്ടു വരുന്നു. . അൽപ സമയത്തിനകം ആംബുലൻസ് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും.വാളയാർ, വടക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴി ആണ് ആംബുലൻസ് കൊച്ചിയിൽ എത്തുക. K L 09 AK 3990, സംഘം ഹോസ്പിറ്റൽ ഐസിയു ആംബുലൻസിൽ ആണ് കൊണ്ട് വരുന്നത്. മേഖലയിലെ ട്രാഫിക് സൗകര്യം ഒരുക്കി നൽകണം എന്ന് അഭ്യർത്ഥന- വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ച്. സംവിധായകന് വേണ്ടി പ്രാർത്ഥിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ കോയമ്പത്തൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, 2015 ൽ പുറത്തിറങ്ങിയ കരി എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമ സംവിധാനരംഗത്ത് എത്തുന്നത്. ഈ ചിത്രം മികച്ച നിരൂപക ശ്രദ്ധ നേടിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മനോഹരമായ ചിത്രം എന്നതിൽ ഉപരി മലയാളത്തിൽ ഒ ടി ടി ഫ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിയ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഷാനവാസ് ആയിരുന്നു.
താടിവെച്ച ഉഗ്രൻ ലുക്കിൽ നടൻ, ചിത്രം കാണാം


Click it and Unblock the Notifications











