പികെ അതിഗംഭീരം; ഷങ്കറിന് റീമേക്ക് ചെയ്യാന്‍ ആഗ്രഹം
മുംബൈ: ആമിര്‍ ഖാന്‍ നായകനായി അഭിനയിച്ച പികെ എന്ന സിനിമയ്ക്ക് ദിവസം കഴിയുന്തോറും ആരാധകര്‍കൂടിക്കൂടി വരികയാണ്. പ്രത്യേകിച്ചും സിനിമാ രംഗത്തുനിന്നും. സിനിമയുടെ സാങ്കേതികത്വത്തിലും നടീനടന്മാരുടെ അഭിനയത്തിലും കഥപറയലിന്റെ വ്യത്യസ്തകൊണ്ടും ഏതൊരു സിനിമാ പ്രവര്‍ത്തകനെയും അസൂയപ്പെടുത്തുന്നതായി മാറിക്കഴിഞ്ഞു പികെ.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ഷങ്കറിനും ചിത്രത്തെക്കുറിച്ച് വേറിട്ടൊരു അഭിപ്രായമില്ല. മാത്രമല്ല, മറ്റു സിനിമകളെ പുകഴ്ത്തുന്നതില്‍ പിശുക്കു കാട്ടാറുള്ള ഷങ്കര്‍ പികെ കണ്ടശേഷം ആമിറിനെയും സംവിധായകനെയുമെല്ലാം വാനോളം പുകഴ്ത്തുകയാണ്. ഇത്തരമൊരു സിനിമ ആരെയും കൊതിപ്പിക്കുന്നതാണെന്നും തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഷങ്കര്‍ വെളിപ്പെടുത്തി.

തന്റെ ട്വീറ്ററിലൂടെ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് പികെയെന്നും അദ്ദേഹം പറഞ്ഞു. ആമിര്‍ഖാനും സംവിധാകന്‍ ഹിരാനിയും ചേര്‍ന്ന് സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സ് തമിഴില്‍ നന്‍പന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തത് ഷങ്കറാണ്. വിജയ് ആണ് ചിത്രത്തില്‍ ആമിറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
അതേസമയം, പികെയുടെ റീമേക്കിനെക്കുറിച്ച് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല. കാലങ്ങളായി അത്യധ്വാനം ചെയ്യുന്ന ഐ എന്ന ചിത്രം റിലീസിനുശേഷം മാത്രമേ അടുത്ത പ്രൊജക്റ്റിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുകയുള്ളൂവെന്ന് ഷങ്കറുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. സൂപ്പര്‍ഹിറ്റായ യന്തിരന്റെ രണ്ടാംഭാഗം ഒരുക്കാനും ഷങ്കറിന് പരിപാടിയുണ്ട്.


Click it and Unblock the Notifications











