സംവിധായകന്‍ ശശിമോഹന്‍ അന്തരിച്ചു
ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു. 56 വയസായിരുന്നു. ചെന്നൈ കോടമ്പാക്കത്തെ വസതിയില്‍ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കലൂരിലെ വസതിയിലേക്ക് ഇന്ന് മൃതദേഹം കൊണ്ടുപോകും. സംസ്‌കാരം ചൊവ്വാഴ്ച.
തമിഴിലും മലയാളത്തിലുമായി 32 സിനിമകളും ഒട്ടേറെ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, ഹിറ്റ്‌ലിസ്റ്റ്, അപൂര്‍വസംഗമം തുടങ്ങിയവയാണ് ശശി മോഹന്‍ സംവിധാനം ചെയ്ത പ്രധാന മലയാള ചിത്രങ്ങള്‍. തിലകം ആണ് അവസാന ചിത്രം. തത്വമസി എന്ന് സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.
അടുത്തിടെ ദിനേശന്‍ എന്നു പേര് സ്വീകരിച്ച അദ്ദേഹം രതിനിര്‍വേദം ഫെയിം ശ്രീജിത് വിജയിനെ നായകനാക്കി തമിഴില്‍ ഒടുത്തളം എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു. രഞ്ജിനിയാണ് ഭാര്യ. വിഷ്ണു, ശ്രീബാല എന്നിവര്‍ മക്കളാണ്.


Click it and Unblock the Notifications