പത്ത് മിനിറ്റിനകം അക്കൗണ്ടില്‍ പണമെത്തി! യഥാര്‍ത്ഥ നായകന്‍ ജോജുവാണെന്ന് സംവിധായകന്‍

By Prashant V R

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ നേരത്തെ സിനിമ മേഖലയെ ഒന്നടങ്കം നിശ്ചലമാക്കിയിരുന്നു. ലോക് ഡൗണ്‍ കാരണം മിക്ക സിനിമകളുടെയും റിലീസും ചിത്രീകരണവുമെല്ലാം മാറ്റിവെച്ചു. ഇത് സിനിമാ പ്രവര്‍ത്തിക്കുന്നവര്‍ക്കും തിരിച്ചടിയായി മാറിയിരുന്നു. സിനിമയിലെ ദിവസ വേതനക്കാര്‍ക്കാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. സഹ പ്രവര്‍ത്തകരെ സഹായിക്കാന്‍ നേരത്തെ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അല്ലു അര്‍ജുന്‍ തുടങ്ങിയ താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജ്ജ് നടത്തിയ അത്തരമൊരു ഇടപെടലും ശ്രദ്ധേയമായിരിക്കുകയാണ്. ബോബി എന്ന സിനിമയുടെ സംവിധായകന്‍ ഷെബി ചൗഘട്ടാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സുഖ വിവരങ്ങള്‍ അന്വേഷിക്കാന്‍ സുഹൃത്തുക്കള്‍ പോലും മടി വിചാരിക്കുന്ന ഈ ലോക് ഡൗണ്‍ കാലത്ത് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞ് സഹായിക്കാന്‍ ജോജു തയ്യാറായത് അദ്ദേഹത്തിന്റെ വലിയ മനസാണ് വെളിപ്പെടുത്തുന്നതെന്ന് ഷെബി പറയുന്നു.

ഷെബി ചൗഘട്ടിന്റെ വാക്കുകളിലേക്ക്

ഷെബി ചൗഘട്ടിന്റെ വാക്കുകളിലേക്ക്: ലോക്ക്ഡൗണ്‍ വിഷുക്കാലത്തെ യഥാര്‍ത്ഥ ഹീറോ... 2017ലാണ് ഞാന്‍ ഒടുവില്‍ സംവിധാനം ചെയ്ത ബോബി റിലീസാവുന്നത്. ഇപ്പോള്‍ മൂന്ന് വര്‍ഷമാകാറായി. സിനിമയല്ലാതെ മറ്റൊരു ജോലിയും അറിയാത്തവന്റെ ഇപ്പോഴത്തെ ബാങ്ക് ബാലന്‍സ് ഊഹിക്കാമല്ലോ. ആകെ സമ്പാദ്യമായി ഉള്ളത് പത്തു പതിനഞ്ച് കഥകളാണ്. എല്ലാം ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവ.

എന്നാല്‍ സാമ്പത്തിക

എന്നാല്‍ സാമ്പത്തിക പ്രശ്‌നം വല്ലാതെ അലട്ടിത്തുടങ്ങിയ കാലത്ത് ഒരു കഥ ലാല്‍ജോസിനോട് പറഞ്ഞു. അതാണ് 41 എന്ന സിനിമയായത്.(തിരക്കഥ എന്റേതല്ല ). ഏതു സമയത്തും നല്ലൊരു പ്രോജക്ടുമായി ചെന്നാല്‍ നമുക്കൊരു പടം ചെയ്യാം എന്ന് ഉറപ്പു നല്‍കിയ ഒരു നിര്‍മ്മാതാവ് എന്റെ സൗഹൃദ വലയത്തിലുണ്ട്. ദുല്‍ഖര്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രൊഡ്യൂസര്‍ സി ആര്‍ സലീം. അദ്ദേഹം നിര്‍മ്മിക്കാമെന്നേറ്റ പ്രോജക്ടിനു വേണ്ടി മഞ്ജു വാര്യരെക്കണ്ട് കഥ പറഞ്ഞു.

ഇതേ സബ്ജക്ടുമായി

ഇതേ സബ്ജക്ടുമായി സാമ്യമുള്ള ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു സ്‌ക്രിപ്റ്റുമായി വരാനുമായിരുന്നു മറുപടി. പിന്നീടാണ് രണ്ടു സിനിമകള്‍ അടുപ്പിച്ച് ഹിറ്റടിച്ചു നില്‍ക്കുന്ന ജോജു ജോര്‍ജിനെ വിളിക്കുന്നത്. പത്തു പടങ്ങളില്‍ ഒന്ന് ഹിറ്റായാല്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാത്ത നായകന്മാരുള്ള സിനിമാലോകത്ത് ആദ്യ വിളിയില്‍ത്തന്നെ ഫോണെടുത്ത് ജോജു എന്നെ ഞെട്ടിച്ചു. കഥ കേള്‍ക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

ലൊക്കേഷനില്‍ ചെന്നു

ലൊക്കേഷനില്‍ ചെന്നു പറഞ്ഞ കഥയും ഇഷ്ടപ്പെട്ടു. മൂന്നു വര്‍ഷത്തോളമായി സിനിമ ചെയ്യാതിരിക്കുന്ന എന്റെ വിഷമം മനസിലാക്കിയെന്ന് തോന്നുന്നു. സ്‌ക്രിപ്റ്റുമായി വരാന്‍ പറഞ്ഞാണ് പിരിഞ്ഞത്. തിരക്കഥ പൂര്‍ത്തിയാക്കിയ സമയത്താണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് കൊറോണ വ്യാപനവും ലോക്ക്ഡൗണും. എല്ലാവരും കനത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഈയുള്ളവന്റെ കാര്യം പറയേണ്ടല്ലോ.

സിനിമകള്‍ ചെയ്യുമ്പോള്‍

സിനിമകള്‍ ചെയ്യുമ്പോള്‍ ഹിറ്റാവുമെന്ന് കരുതി കൂടെ നിന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു. പടമില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ടാവാം ആരും വിളിക്കുന്നില്ല. സിനിമയില്‍ ജയിക്കുന്നവനു മാത്രമേ സ്ഥാനമുള്ളൂവെന്നും തോറ്റു പോയവന്റെ കഥ ഒരിക്കലും വാഴ്ത്തുപാട്ടാവില്ലെന്ന് അറിയാവുന്നതു കൊണ്ടും എല്ലാ വിഷമവും ഉള്ളിലൊതുക്കി വീട്ടിലിരിക്കാന്‍ മാനസികമായി തയ്യാറെടുത്തു.

പക്ഷേ, തികച്ചും അപ്രതീക്ഷിതമായി

പക്ഷേ, തികച്ചും അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ എന്നെത്തേടിയെത്തി. എന്റെ കഥയിലെ നായകന്‍ ജോജുജോര്‍ജായിരുന്നു മറുതലയ്ക്കല്‍. എന്തെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്. ഉണ്ടെന്നു പറയാന്‍ അഭിമാനം സമ്മതിച്ചില്ലെങ്കിലും എന്റെ ശബ്ദത്തിലെ പതര്‍ച്ച തിരിച്ചറിഞ്ഞിട്ടാവണം നിര്‍ബന്ധിച്ച് അക്കൗണ്ട് നമ്പര്‍ വാങ്ങിച്ചു. പത്ത് മിനിട്ടിനകം പണമെത്തിയതായി ഫോണില്‍ മെസേജും വന്നു.

ഒരുപാട് ബന്ധുക്കളും

ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെങ്കിലും അവരാരും ചെയ്യാത്ത കാര്യമാണ് എനിക്ക് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോര്‍ജ് എന്ന വ്യക്തിയില്‍ നിന്നുണ്ടായത്. ചെറിയ വേഷങ്ങള്‍ ചെയ്ത് വളരെ ബുദ്ധിമുട്ടി മുന്‍നിരയിലേക്ക് വന്നതു കൊണ്ടാവാം അദ്ദേഹത്തിന് മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നത്.
ജോജു ജോര്‍ജിന്റെ സഹായം ഈ ലോക്ക്ഡൗണ്‍ വിഷുക്കാലത്ത് എനിക്കു മാത്രമല്ല കിട്ടുന്നത്. കൊച്ചിയിലും കോട്ടയത്തും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധിയാളുകള്‍ക്ക് നിത്യേന ഭക്ഷണം നല്‍കുന്നു. പ്രതിസന്ധികളിലാണ് നായകന്മാര്‍ ഉണ്ടാകുന്നതെങ്കില്‍ പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ നായകന്‍ ജോജു ജോര്‍ജ് തന്നെയാണ്. ഒരു യഥാര്‍ത്ഥ നായകന്‍.

More from Filmibeat

Read more about: joju george coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X