നവാഗതരെ നശിപ്പിക്കാന്‍ ഒരു കൂട്ടര്‍! മലയാള സിനിമയിലെ വിപത്തിനെ കുറിച്ച് സംവിധായകന്‍ ഷിബു ബാലന്‍!

മേയ് 24 ന് തിയറ്ററുകളിലേക്ക് റിലീസിനെത്തിയ സിനിമയാണ് ഒരൊന്നാന്നര പ്രണയകഥ. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഷിബു ബാലന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ഗ്രാമത്തിലുള്ള മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാം ആസ്പദമാക്കിയായിരുന്നു. യുവതാരം ഷെബിന്‍ ബെന്‍സണ്‍ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ശ്രദ്ധേയായ സയ ഡേവിഡാണ് നായിക. എന്നാല്‍ വലിയ പ്രതീക്ഷകളുമായിട്ടെത്തിയ സിനിമയ്ക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവമാണ്. തന്റെ സിനിമ ആരൊക്കെയോ ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ഷിബു ബാലന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ സിനിമ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമങ്ങള്‍ ഒരു കൂട്ടര്‍ നടത്തിയിരുന്നു. പോസ്റ്ററുകള്‍ നശിപ്പിക്കുക, ഡിസ്‌പ്ലേ ബോര്‍ഡ് മറയ്ക്കുക, തിയറ്ററുകളിലേക്ക് വരുന്ന പ്രേക്ഷകരെ ആള് കുറവാണെന്ന് പറഞ്ഞ് ഷോ ഇല്ലെന്ന് പറയുക. ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ ഷോ നടക്കാത്തത് കൊണ്ട് റീ ഫണ്ട് ചെയ്യിപ്പിക്കുക. ഒരു കൊച്ച് സിനിമയെ നശിപ്പിക്കാനുള്ള നീക്കം ഇങ്ങനെയൊക്കെയാണ്. ഇത് എന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല. ഇതെല്ലാം സത്യങ്ങളാണ്. താന്‍ കണ്ടെത്തിയതല്ല, കേരളത്തില്‍ പലയിടത്ത് നിന്നും എന്നെ അറിയുന്നവരും അല്ലാത്തവരും പറഞ്ഞതാണ്. മലയാളത്തില്‍ ഒരു ചതിയുടെ രൂപത്തില്‍ ഈ പ്രതിഭാസം വളര്‍ന്ന് വരികയാണ്. നെഗറ്റീവ് റിവ്യൂസും വരുന്നുണ്ട്. ഈ സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അത്തരത്തില്‍ പുറത്ത് വന്നത്. ഇതൊക്കെ ആര്‍ക്കോ വേണ്ടി പറഞ്ഞ് എഴുതിച്ചതാണെന്ന് വ്യക്തമാണെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ക്ക് മനസിലായി. ആദ്യദിവസത്തെ കാര്യമാണ് സംവിധായകന്‍ പറയുന്നത്. സിനിമയുടെ റിലീസിന് മുന്‍പാണ് ഡീഗ്രേഡിംഗ് നടന്നതെന്നും അദ്ദേഹം പറയുന്നു.

shibu-balan

ഇങ്ങനെ സിനിമയെ നശിപ്പിക്കുന്നവര്‍ മനസിലാക്കാന്‍ ഒരു കാര്യമുണ്ട്. ഈ സിനിമയ്ക്ക് പിന്നില്‍ ഒരു നിര്‍മാതാവുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണ്. ഒരുപാട് പ്രതീക്ഷയുമായിട്ടാണ് അദ്ദേഹം ഈ സിനിമ ചെയ്യാന്‍ വന്നത്. ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ഒരു ആയൂസ് മുഴുവന്‍ കഷ്ടപ്പെട്ടാലും നടക്കുമെന്ന് തോന്നുന്നില്ല. അതുപോലെ ഇതിന്റെ പ്രൊഡക്ഷന്‍ ബോയിസ് മുതല്‍ മേലോട്ടുള്ള ഒരുപാട് ടെക്‌നീഷ്യന്മാരുമുണ്ട്. അവരുടെ കഷ്ടപ്പാടിന്റെ വില മനസിലാക്കാതെ ഒരു സിനിമ ഇങ്ങനെ പരാജയപ്പെടുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം, അവരുടെ കുടുംബത്തിനുണ്ടാവും.

ഇങ്ങനെ ഒരു പ്രവണത മലയാള സിനിമയില്‍ വന്നാല്‍ നവാഗതരായവര്‍ക്ക് സിനിമ ചെയ്യാന്‍ പറ്റാതെ വലിയൊരു വിപത്തായി മാറും. കാരണം അത്തരം സിനിമകള്‍ പരാജയപ്പെടുത്താന്‍ ഒരു കൂട്ടായ്മ ഉണ്ടായാല്‍ എത്രയോ രക്തസാക്ഷികള്‍ ഇവിടെ ഉണ്ടാവും. അതിനാല്‍ പ്രേക്ഷകരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. ഇവിടെ ഷോ നടക്കുന്നില്ല, ആള് കുറവാണ് എന്നൊക്കെ നിങ്ങളോട് പറഞ്ഞാലും നിങ്ങളത് തിരിച്ചറിയണം. അതൊരു കൊച്ച് ചിത്രമാണെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഒരുപാട് പേരുണ്ടെന്ന് മനസിലാക്കാണം. ആ സിനിമ കണ്ടിട്ട് തീരുമാനം എടുക്കാമെന്ന് നിങ്ങള്‍ അവരോട് പറയണമെന്നും സംവിധായകന്‍ പറയുന്നു.

More from Filmibeat

Read more about: oru onnonnara pranayakadha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X