ജോക്കര്‍ റിലീസ് സമയത്ത് ഞാനായിട്ട് അത് ചെയ്തിരുന്നില്ല, കാരണമുണ്ടെന്ന് സിബി മലയില്‍, തുറന്നുപറച്ചില്‍ വൈറല്‍
ലോഹിതദാസിന്റെ തൂലികയില്‍ പിറന്ന് സിബി മലയില്‍ സംവിധാനം ചെയ്ത സിനിമകള്‍ നിരവധിയുണ്ട്. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു ഇവരുടേത്. ഇവരുടെ കൂട്ടായ്മയില്‍ പിറന്ന ചിത്രങ്ങള്‍ക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളെയാണ് ഇരുവരും സമ്മാനിച്ചത്. എഴുത്ത് മാത്രമല്ല അഭിനയവും സംവിധാനവുമൊക്കെ വഴങ്ങുമെന്ന് തെളിയിച്ചിരുന്നു ലോഹിതദാസ്. തിരക്കഥാകൃത്തില്‍ നിന്നും മാറി സംവിധാനത്തിലേക്ക് തിരിഞ്ഞതോടെ സിബി മലയിലിനായി തിരക്കഥ എഴുതിയിരുന്നില്ല അദ്ദേഹം.
മമ്മൂട്ടി ചിത്രമായ സാഗരം സാക്ഷിക്ക് വേണ്ടിയായിരുന്നു ഇവര്‍ ഒടുവിലായി ഒരുമിച്ചത്. ഭൂതക്കണ്ണാടിയിലൂടെയായിരുന്നു ലോഹിതദാസ് സംവിധായകനായി അരങ്ങേറിയത്. ലോഹി സംവിധായകനായി മാറിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സിബി മലയില്‍. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചില്ലെന്ന വിമര്‍ശനത്തിനുള്ള മറുപടിയും അദ്ദേഹം നല്‍കിയിട്ടുണ്ട്.
ഞങ്ങളില്‍ നിലനിന്നിരുന്ന വ്യക്തിപരമായ പ്രശ്നം അത് ലോഹിക്ക് സ്വയം തോന്നിയതായിരുന്നില്ല. അതൊക്കെ വലുതാക്കി കാണിക്കാന്‍ മറ്റു ചിലര്‍ ശ്രമിച്ചിരുന്നു. 'ഭൂതക്കണ്ണാടി' എന്ന സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ഇത് ലോഹി തന്നെ സംവിധാനം ചെയ്യേണ്ട സിനിമ എന്നാണ്. പക്ഷേ തുടരെ തുടരെ സിനിമകള്‍ സംവിധാനം ചെയ്യാതെ ലോഹി ചെയ്യേണ്ടതായ സിനിമകള്‍ വരുമ്പോള്‍ മാത്രം സംവിധാനം ചെയ്‌താല്‍ മതിയെന്നായിരുന്നു ഞാന്‍ കൊടുത്ത നിര്‍ദ്ദേശം.

തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയിലെ നമ്പര്‍ വണ്‍ എഴുത്തുകാരനായി നില്‍ക്കുമ്പോള്‍ തന്നെ സംവിധാന മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ മലയാള സിനിമയിലെ ഫേമസ് എഴുത്തുകാരന്‍ എന്ന നിലയില്‍ ലോഹിക്ക് പരിമിധികളുണ്ടാകും. അതൊക്കെ ഞാന്‍ ലോഹിയെ ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
Recommended Video
'ജോക്കര്‍' സിനിമ ഇറങ്ങിയ സമയത്ത് അതിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചില്ല എന്ന ഒരു ആരോപണം നിലനിന്നിരുന്നതായി കേട്ടിട്ടുണ്ട്. ആ സിനിമയുടെ വിഷയം എന്തെന്നാല്‍ അദ്ദേഹവും അതിന്റെ നിര്‍മ്മാതാവും തമ്മിലുള്ള പ്രശ്നമായിരുന്നു. പിന്നെ സംഘടന തലത്തില്‍ അത് ചര്‍ച്ചയ്ക്ക് വന്നില്ല എന്നാണ് ലോഹി ഉദ്ദേശിച്ചതെങ്കില്‍ അന്ന് അങ്ങനെ ഒരു പരാതി ഞങ്ങള്‍ക്ക് ലഭിച്ചില്ലായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.


Click it and Unblock the Notifications











