യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു! പ്രതികരണവുമായി സിബി മലയില്‍

By Midhun

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുളള വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി സംവിധായകന്‍ സിബി മലയില്‍. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങില്‍ നിന്നും വിട്ടുനിന്നവരെ അഭിനന്ദിച്ചാണ് സിബി മലയില്‍ രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം 68 പേരായിരുന്ന ഇന്നലെ നടന്ന പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച് വിട്ടുനിന്നിരുന്നത്. ഇത്തവണ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസിലും ജുറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച പാര്‍വതിയടക്കമുളളവരും ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു.

sibi malayil

ഈ സാഹചര്യത്തില്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്‍പില്‍ വെച്ചായിരുന്ന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടത്തിയിരുന്നത്. സിബി മലയില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുരസ്‌കാര ചടങ്ങില്‍ നിന്ന് പിന്മാറിയവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ പിന്തുണയെന്നും കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവുവെയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നുമാണ് സിബി മലയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അതേസമയം പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും അദ്ദേഹം വിമര്‍ശിച്ചു. ജയരാജിനെയും യേശുദാസിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും സിബിമലയില്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

sibi malayil

നേരത്തെ ഡോ.ബിജു,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലിജോ ജോസ് പെല്ലിശ്ശേരി,റസൂല്‍ പൂക്കുട്ടി തുടങ്ങിയ താരങ്ങളും ദേശീയ അവാര്‍ഡ് വിതരണത്തിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു. ബുധനാഴ്ച ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാര ചടങ്ങിന്റെ റിഹേഴ്‌സലിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുരസ്‌കാര ജേതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രതിഷേധങ്ങള്‍ക്കു തുടക്കമായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X