മമ്മൂട്ടിയ്ക്ക് എന്തിനാ ഇത്ര ജാഡ ?
മമ്മൂട്ടിയ്ക്ക് അല്പം മുന്‍കോപവും ജാഡയും കൂടുതലുണ്ടെന്നാണ് പൊതുവെയുളള സംസാരം. ലോക്കേഷനിലെ പെരുമാറ്റവും അഭിമുഖങ്ങളിലെ രീതിയുമെല്ലാം പലരെയും അങ്ങനെ ചിന്തിപ്പിച്ചതില്‍ തെറ്റൊന്നും പറയാനില്ല. എന്നാല്‍ മമ്മൂട്ടി ജാഡ അഭിനയിക്കുകയാണ് എന്ന് പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്.
ചലച്ചിത്രലോകത്ത് എത്തുന്നതിന് മുമ്പെ തുടങ്ങിയതാണ് സിദ്ദിഖിന് മമ്മൂട്ടിയോടുളള ആത്മബന്ധം. സിദ്ദിഖിന്റെ അഭിപ്രായത്തില്‍ മമ്മൂട്ടിയ്ക്ക് ജാഡയുണ്ടെന്ന് പറയുന്നതിനെക്കാള്‍ ശരി അദ്ദേഹം ജാഡം അഭിനയിക്കുന്നുവെന്ന് പറയുന്നതാണ്. ഈയ്യിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ അഭിപ്രായം പങ്കുവച്ചത്.

''ഏറെ സ്‌നേഹവും കരുതലുമുളള സ്വഭാവമാണ് മമ്മൂക്കയുടേത്. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആദ്യം വിളിക്കുക അദ്ദേഹമാകും. എന്നാല്‍ പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയാണ്. മമ്മൂക്ക ജാഡ അഭിനയിക്കാന്‍ കാരണമുണ്ട്. ലാളിത്യം കൂടിയാല്‍ എല്ലാവരും അമിതസ്വാതന്ത്ര്യമെടുക്കും. അതൊഴിവാക്കാനാണ് അദ്ദേഹം ജാഡ അഭിനയിക്കുന്നത്.''- സിദ്ദിഖ് പറയുന്നു.


Click it and Unblock the Notifications