»   » സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ചെയ്യുന്നത്, വേദനിപ്പിച്ചവരെ ലാല്‍ പൂര്‍ണമായി ഒഴിവാക്കി

സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ചെയ്യുന്നത്, വേദനിപ്പിച്ചവരെ ലാല്‍ പൂര്‍ണമായി ഒഴിവാക്കി

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ കുറിച്ച് മുമ്പ് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. വളരെ ക്ഷമയുള്ള ആള്‍. ഒരിക്കല്‍ പോലും ആരോടും ഒന്ന് ദേഷ്യപ്പെട്ടിട്ടുണ്ടാകില്ല. ലൊക്കേഷനില്‍ ആണെങ്കില്‍ പോലും വേര്‍തിരിവില്ലാതെ എല്ലാവരോടും ഒരുപോലെ സംസാരിക്കും. ഇപ്പോഴിതാ സംവിധായകവന്‍ സിദ്ദിഖും മോഹന്‍ലാലിനെ കുറിച്ച് പറയുന്നു.

ലാല്‍ ഇതുവരെ ആരെയും വേദനിപ്പിക്കുന്നത് കണ്ടിട്ടില്ല. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നും. അതുക്കൊണ്ട് തന്നെ ലാലിനോട് ഒരാള്‍ക്കും ശത്രുതയുണ്ടാകില്ല. ശത്രുത ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ലാലിനോടുള്ള അസൂയകൊണ്ട് മാത്രമായിരിക്കുമെന്ന് സിദ്ദിഖ് പറയുന്നു. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.

ഒച്ചത്തില്‍ സംസാരിക്കാറില്ല

ഒന്ന് ഒച്ചത്തില്‍ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. അഥവ ഒന്ന് ദേഷ്യപ്പെട്ടാല്‍ പോലും സാധരണ ശബ്ദത്തേക്കാള്‍ കനം താഴ്ത്തിയെ സംസാരിക്കാറുള്ളു. അതുപോലെ എന്തെങ്കിലും പ്രയാസമുണ്ടാകുന്ന വിഷയങ്ങള്‍ നേരിടേണ്ടി വന്നാലും ലാല്‍ വളരെ പെട്ടന്ന് അതില്‍ നിന്നും മോചിതനാകും. സിദ്ദിഖ് പറയുന്നു.

സന്തോഷം വരുമ്പോള്‍

അദ്ദേഹത്തിന് സന്തോഷം വരുന്ന ഒരു കാര്യമാണെങ്കില്‍ പോലും അതില്‍ അഭിരമിച്ച് നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സ്വന്തം ഇമോഷന്‍സിനെ പോലും സ്വന്തം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു.

വേദനിപ്പിച്ചവരെ ഒഴിവാക്കും

ചില സന്ദര്‍ഭങ്ങളില്‍ ലാലിനെ വല്ലാതെ വേദനിപ്പിച്ചിരുന്നവരെ ഒഴിവാക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും തന്റെ ശത്രുവിനെ കുറിച്ച് ലാല്‍ ഒരുവാക്ക് പറയുന്നത് പോലും ഞാന്‍ കേട്ടിട്ടില്ല. സിദ്ദിഖ് പറയുന്നു.

ലാലിനെ ഇന്നും സ്‌നേഹിക്കുന്നു

കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധജനങ്ങള്‍ എല്ലാവരും ലാലിന്റെ ആരാധകരാണ്. ലാലിന് പ്രായമായി എന്ന് പറയുന്ന ന്യൂജനറേഷന്‍കാര്‍ക്കും ലാലിനെ ഇഷ്ടമാണ്. സിദ്ദിഖ് പറയുന്നു.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Director Siddique about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam