മമ്മൂട്ടിയെ കുറിച്ചൊരു രഹസ്യം സിദ്ദിഖ് വെളിപ്പെടുത്തി

By Aswathi

മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ വന്നതിന് ശേഷം ഇങ്ങോട്ടുള്ള യാത്ര മലയാള സിനിമയെ ഇഷ്ടപ്പെടുന്ന ആരോട് ചോദിച്ചാലും പറയും. എന്നാല്‍ ഇവരാരും അറിയാത്ത ഒരു സത്യമുണ്ട്. അടുത്തിനെ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സിദ്ദിഖാണ് അക്കാര്യം വെളിപ്പെടുത്തിയത്. അധികം സസ്‌പെന്‍സ് വയ്ക്കുന്നില്ല. കാര്യത്തിലേക്ക് കടക്കം. മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് വന്ന താരങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ജയറമും ദിലീപുമുള്‍പ്പടെ ഒരു നീണ്ട ലിസ്റ്റ് വരും.

ആ ലീസ്റ്റില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടെന്ന് എത്രപേര്‍ക്ക് അറിയാം. അതെ മമ്മൂട്ടിയും മിമിക്രി വഴി സിനിമയില്‍ വന്നതാണത്രെ. സംവിധായകന്‍ സിദ്ദിഖ് സ്‌കൂള്‍ പഠന കാലം മുതല്‍ മിമിക്രിയില്‍ സജീവമാണ്. മമ്മൂട്ടി മഹാരാജസ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലം മുതല്‍ സിദ്ദിഖിന് അദ്ദേഹത്തെ അറിയാം. ആ കാലത്ത് പ്രസിദ്ധി നേടിയ മിമിക്രിടീം ആയിരുന്നത്രെ മമ്മൂട്ടി- ഷറഫു കൂട്ടുകെട്ട്. കലാഭവന്‍ അന്‍സാറിന്റെ സഹോദരനാണ് ഷറഫു.

mammootty-siddique

അക്കാലയളവില്‍ ഞാനും ലാലും കൂടി ഒത്തുചേര്‍ന്നിട്ടില്ല. എന്നോടൊപ്പം മിമിക്രി കാണിച്ചുകൊണ്ടിരുന്നത് എന്റെ സുഹൃത്തും സഹപാഠിയുമായ ഉസ്മാനായിരുന്നു. ഒരു അമ്പലത്തില്‍ പരിപാടിക്ക് എന്റെയും ഉസ്മാന്റെയും മിമിക്രി ബുക്കുചെയ്തിരുന്നു. ആ ദിവസം ഞങ്ങള്‍ മിമിക്രി അവതരിപ്പിക്കാന്‍ പൊന്നാരി മംഗലത്തെത്തുമ്പോള്‍ അവിടെ മറ്റൊരു മിമിക്രി പ്രോഗ്രാം നടന്നുകൊണ്ടിരുന്നു. അതുപക്ഷെ, നോട്ടീസില്‍ ഇല്ലാത്തതാണ്. മമ്മൂട്ടിയുടെയും ഷറഫിന്റെയും മിമിക്രി.

ഒരു സുഹൃത്ത് റിക്വസ്റ്റ് ചെയ്തിട്ട് അങ്ങനെ മിമിക്രി അവതരിപ്പിച്ചതായിരുന്നു അവര്‍. ഞങ്ങള്‍ക്ക് ടെന്‍ഷനായി. കാരണം ഞങ്ങളന്ന് ചെറിയ രീതിയില്‍ മിമിക്രി രംഗത്ത് പേരെടുത്തു വരുന്നതേയുള്ളു. ഷറഫും മമ്മൂട്ടിയുമാകട്ടെ പ്രശസ്തരായവരുമാണ്. അവരുടെ മിമിക്രിക്ക് തൊട്ടുപുറകെ ഞങ്ങള്‍ പുതിയവരെന്ന നിലയില്‍ മിമിക്രികാണിച്ചാല്‍ ഏല്‍ക്കുമോ എന്നതായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന ആശങ്ക. എന്നാല്‍, ഞങ്ങളുടെ മിമിക്രിയും ആളുകള്‍ക്ക് രസിച്ചിരുന്നു- സിദ്ദിഖ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X