മോഹന്‍ലാല്‍ ചിത്രം പരാജയപെട്ടതിന് കാരണം ഇവര്‍, മുന്‍കൂട്ടി തീരുമാനിച്ച സൈബര്‍ ആക്രമണം നടന്നു: സിദ്ദിഖ്
നിരവധി വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് സിദ്ദിഖ്. റാംജിറാവു സ്പീക്കിംഗ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് സിദ്ദിഖ് തുടങ്ങിയത്. ഒരുകാലത്ത് സിദ്ദിഖ് ലാല്‍ സിനിമകള്‍ കാണാന്‍ സാത്തിരുന്നവര്‍ ഏറെയാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇവരുടെ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തിളങ്ങിയ സംവിധായകനാണ് സിദ്ദിഖ്. ഹിറ്റ്‌ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.
മാളവിക മോഹനന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം
മോഹന്‍ലാലിനൊപ്പം വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ബിഗ് ബ്രദര്‍ എന്നീ സിനിമകള്‍ സംവിധായകന്‍ ചെയ്തു. ഇതില്‍ എറ്റവുമൊടുവില്‍ ഇറങ്ങിയ ബിഗ് ബ്രദര്‍ തിയ്യേറ്ററുകളില്‍ പരാജയമായിരുന്നു. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി.

റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിദ്ധിഖ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. റിലീസ് സമയത്ത് നേരിട്ട സൈബര്‍ ആക്രമണമാണ് ബിഗ് ബ്രദറിന്‌റെ പരാജയത്തിന് കാരണമെന്ന് സംവിധായകന്‍ പറഞ്ഞു.' സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു'.

മോഹന്‍ലാല്‍ ചിത്രത്തിന് സത്യത്തില്‍ സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറഞ്ഞു. 'ബിഗ് ബ്രദറിന്‌റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഹിന്ദിയില്‍ ഹിറ്റായി മാറി. ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതുകൊണ്ട് ഇപ്പോള്‍ അവിടെ പോയി വരെ ചീത്ത വിളിക്കുകയാണ് ചിലര്‍', സിദ്ധിഖ് പറഞ്ഞു.

'ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ വിംഗിന്‌റെ സഹായം നിര്‍മ്മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ്. സോഷ്യല്‍ മീഡിയയില്‍ കൃത്യമായ ഐഡന്‌റിറ്റി ഉളളവരല്ല ഈ ചീത്ത പറയുന്നത്. ഇത്തരക്കാര്‍ മലയാള സിനിമയെ ഉന്മൂലനം ചെയ്യും'. സംവിധായകന്‍ പറയുന്നു.
Recommended Video

'നേപ്പാളിലൊക്കെ യൂടൂബ് ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയിരുന്നു ബിഗ് ബ്രദര്‍. റിലീസ് സമയത്ത് സിനിമയുടെ മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ല. ബിഗ് ബ്രദര്‍ ആമസോണ്‍ പ്രൈം വഴി കണ്ടാണ് ഹിന്ദിയില്‍ നിന്നും ആളുകള്‍ എത്തിയത്. അങ്ങനെ ഞങ്ങള്‍ പ്രതീക്ഷിച്ച തുകയ്ക്ക് തന്നെ അവര്‍ക്ക് വില്‍ക്കുകയും ചെയ്തു', അഭിമുഖത്തില്‍ സിദ്ധിഖ് അറിയിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും വിജയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ധിഖ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ കിംഗ് ലയര്‍ എന്ന ചിത്രവും പിന്നീട് പുറത്തിറങ്ങി. സിദ്ദിഖിന്‌റെ തിരക്കഥയില്‍ ലാല്‍ ആണ് സിനിമ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











