മോഹന്‍ലാലും സഞ്ജയ് ദത്തും ഒരുമിച്ചുളള ചിത്രം! ഫോട്ടോയ്ക്ക് പിന്നിലെ സത്യം ഇതാണ്‌

By Midhun Raj

മോഹന്‍ലാലും സഞ്ജയ് ദത്തും ഒരുമിച്ചുളള ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു ബോളിവുഡ് സൂപ്പര്‍ താരത്തിനൊപ്പമുളള ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ സഞ്ജയ് ദത്ത് വില്ലന്‍ റോളില്‍ എത്തുമെന്ന തരത്തില്‍ അഭ്യുഹങ്ങള്‍ പ്രചരിച്ചു. ഇതിന് മുന്നോടിയായിട്ടാണ് സൂപ്പര്‍ താരങ്ങളുടെ ചിത്രം പുറത്തിറങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം തന്നെ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ബിഗ് ബ്രദറില്‍ അതിഥി വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുമെന്നും ഗോസിപ്പുകള്‍ വന്നു.

mohanlal-sanjay dutt

ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ബിഗ് ബ്രദറിന്റെ സംവിധായകന്‍ സിദ്ധിഖ് തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരാബാദിലാണ് ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള ഷൂട്ടിംഗ് സംഘം താമസിച്ച ഹോട്ടലില്‍ തന്നെ സഞ്ജയ് ദത്ത്, ആലിയ ഭട്ട്, മഹേഷ് ഭട്ട് തുടങ്ങിയവരും ഉണ്ടായിരുന്നു. സടക്ക് 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിട്ടാണ് ഇവര്‍ എത്തിയിരുന്നത്.

ഇതിനിടെ സഞ്ജയ് ദത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഒരു പാര്‍ട്ടി നടത്തി. തനിക്ക് അതില്‍ പങ്കെടുക്കാനായില്ലെങ്കിലും മോഹന്‍ലാലും തങ്ങളുടെ ടീമിലെ പലരും അതില്‍ പങ്കെടുത്തിരുന്നു. അന്ന് എടുത്ത ഫോട്ടോയാണിതെന്ന് സിദ്ധിഖ് വെളിപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിച്ച ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

Read more about: mohanlal sanjay dutt sidhique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X