twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം ഞങ്ങളെ ഒഴിവാക്കിയത് കൊണ്ടാണ് മറ്റൊരു താരത്തെ കൊണ്ടുവരാനായത്! തുറന്നുപറഞ്ഞ് സിദ്ധിഖ്

    By Prashant V R
    |

    മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംവിധായകരാണ് സിദ്ധിഖ് ലാല്‍. മിമിക്രി വേദികളില്‍ നിന്നും എത്തിയ ഇരുവരും സഹ സംവിധായകരായിട്ടാണ് തുടങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ സിനിമകളുമായിട്ടാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് എത്തിയിരുന്നത്. മിമിക്രി വേദികളില്‍ നിന്നും കിട്ടിയ അനുഭവ സമ്പത്ത് ഇവരുടെ സിനിമകളില്‍ പ്രകടമായിരുന്നു.

    റാംജി റാവു സ്പീക്കിംഗ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ഇരുവരും സ്വതന്ത്ര സംവിധായകരായി മാറിയത്. രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായ സിനിമ കൂടിയായിരുന്നു റാംജിറാവ് സ്പീക്കിംഗ്. മുകേഷ്, ഇന്നസെന്റ്, സായി കുമാര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.

    റാംജിറാവ് സ്പീക്കിന്റെ വിജയത്തിന്

    റാംജിറാവ് സ്പീക്കിന്റെ വിജയത്തിന് പിന്നാലെയാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഗോഡ്ഫാദര്‍ എന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടായിരുന്നു.

    ഗോഡ്ഫാദറിന് പുറമെ

    ഗോഡ്ഫാദറിന് പുറമെ ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, കാബുളിവാല തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. 2016ല്‍ പുറത്തിറങ്ങിയ കിങ് ലയര്‍ എന്ന ചിത്രമാണ് ഊ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിംഗില്‍ ആദ്യം മുഖ്യകഥാപാത്രമായി തീരുമാനിച്ചത് ജയറാമിനെ ആയിരുന്നു.

    പാമ്പിനെ കൈവെളളയില്‍ വെച്ച് പ്രവീണ! അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ എന്ന് ആരാധകര്‍പാമ്പിനെ കൈവെളളയില്‍ വെച്ച് പ്രവീണ! അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ എന്ന് ആരാധകര്‍

    സായ്കുമാറിന്റെ റോളിലേക്ക്

    സായ്കുമാറിന്റെ റോളിലേക്ക് ആദ്യം ജയറാമിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ആ സമയത്ത് എക്‌സ്പീരിയന്‍സ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ച ജയറാം തങ്ങളുടെ ചിത്രം ഒഴിവാക്കുകയായിരുന്നു എന്ന് സിദ്ധിഖ് പറയുന്നു. ജയറാം നോ പറഞ്ഞത് കൊണ്ട് തങ്ങള്‍ക്ക് മലയാള സിനിമയില്‍ ഒരു പുതിയ നടനെ കണ്ടെത്താനായെന്നും സിദ്ധിഖ് പറയുന്നു.

    ആയിരം കോടിയിലധികം നേടിയ ബ്രഹ്മാണ്ഡ ചിത്രം! ബാഹുബലി 2 റിലീസ് ചെയ്ത് മൂന്ന് വര്‍ഷംആയിരം കോടിയിലധികം നേടിയ ബ്രഹ്മാണ്ഡ ചിത്രം! ബാഹുബലി 2 റിലീസ് ചെയ്ത് മൂന്ന് വര്‍ഷം

    റാംജിറാവ് സ്പീക്കിംഗില്‍

    റാംജിറാവ് സ്പീക്കിംഗില്‍ ആദ്യം ജയറാമിനെ ആയിരുന്നു നായകനായി പ്രഖ്യാപിച്ചിരുന്നത്. പക്ഷേ ജയറാം നോ പറഞ്ഞു. ഞങ്ങള്‍ നവാഗതര്‍ ആയതുകൊണ്ടാകണം ജയറാം ഞങ്ങളുടെ ചിത്രം സ്വീകരിക്കാതിരുന്നത്. എക്‌സീപിരിയന്‍സ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് ജയറാം അന്ന് ആഗ്രഹിച്ചത്. ജയറാമിന്റെ നോ പറച്ചില്‍ കൊണ്ട് ഒരു ഗുണമുണ്ടായി. ഞങ്ങള്‍ക്ക് സായ് കുമാറിനെ പോലെ പുതിയ ഒരു നടനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു. സിദ്ധിഖ് പറഞ്ഞു.

    ബോളിവുഡ് താരങ്ങള്‍ എന്റെ ഓഫര്‍ നിരസിച്ചു! നടന്മാരോട് യാചിക്കേണ്ട അവസ്ഥ എനിക്കില്ല! പ്രിയദര്‍ശന്‍ബോളിവുഡ് താരങ്ങള്‍ എന്റെ ഓഫര്‍ നിരസിച്ചു! നടന്മാരോട് യാചിക്കേണ്ട അവസ്ഥ എനിക്കില്ല! പ്രിയദര്‍ശന്‍

    Read more about: jayaram
    English summary
    Director Sidhique Reveals About Ramji Rao
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X