twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോനപ്പന്റെ മാമോദീസ കണ്ടപ്പോള്‍ അന്ന് ഞാന്‍ എടുത്ത തീരുമാനം ശരിയായെന്ന് തോന്നി! സിദ്ധിഖ്‌

    By Midhun Raj
    |

    ജയറാമിന്‌റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന എറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ. പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷമിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. കുടുംബ നായകനായ ജയറാമിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം മികച്ച പിന്തുണയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

    പൊങ്കലിന് രജനി ആയിരുന്നെങ്കില്‍ അജിത്തിന്റെ എതിരാളി ഇനി സൂര്യ!സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍പൊങ്കലിന് രജനി ആയിരുന്നെങ്കില്‍ അജിത്തിന്റെ എതിരാളി ഇനി സൂര്യ!സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍

    മനോഹരമായമൊരു കുടുംബ ചിത്രമാണ് ലോനപ്പന്റെ മാമോദീസയെന്ന് സിനിമ കണ്ട പ്രേക്ഷകര് അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ പേരന്‍പ്, കുഞ്ചാക്കോ ബോബന്റെ അളള് രാമേന്ദ്രന്‍ തുടങ്ങിയ സിനിമകള്‍ക്കൊപ്പമായിരുന്നു ലോനപ്പന്റെ മാമോദീസയും തിയ്യേറ്ററുകളിലേക്ക് എത്തിയത്.കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമ കണ്ട ശേഷമുളള അഭിപ്രായമായിരുന്നു സിദ്ധിഖ് പങ്കുവെച്ചിരുന്നത്.

    ലോനപ്പന്റെ വിജയം

    ലോനപ്പന്റെ വിജയം

    പച്ചമരത്തണലില്‍,പയ്യന്‍സ്, ഒരു സിനിമാക്കാരന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ലോനപ്പന്റെ മാമോദീസ. ഒരു ഫീല്‍ഗുഡ് കുടുംബ ചിത്രമായിരിക്കും ഇതെന്ന് സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പറഞ്ഞതു പോലെ പ്രതീക്ഷകള്‍ തെറ്റിക്കാതെ വന്ന ജയറാമിന്റെ നല്ലൊരു കുടുംബ ചിത്രമായി മാറി ലോനപ്പന്റെ മാമോദീസ. സിനിമയുടെ വിജയം ജയറാമിനും നേട്ടമായി മാറി.

    ഫീല്‍ഗുഡ് സിനിമ

    ഫീല്‍ഗുഡ് സിനിമ

    തൃശൂരിന്റെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടെ കഥ സംവിധായകന്‍ പറഞ്ഞത്. ചിത്രത്തില്‍ ലോനപ്പനായി മികച്ച പ്രകടനം തന്നെ ജയറാം കാഴ്ച വെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രാജനായിരുന്നു ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ,നിഷ സാരംഗ്,ജോജു ജോര്‍ജ്ജ്,ഹരീഷ് കണാരന്‍,ഇവ പവിത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി. പെന്‍ പെപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യൂവാണ് ചിത്രം നിര്‍മ്മിച്ചത്.

    സിദ്ധിഖ് പറഞ്ഞത്

    സിദ്ധിഖ് പറഞ്ഞത്

    സംവിധായകന്‍ സിദ്ധിഖിന്റെ എസ് ടാക്കീസായിരുന്നു ലോനപ്പന്റെ മാമോദീസ വിതരണത്തിന് എത്തിച്ചിരുന്നത്. ആദ്യമായി പുറത്തുനിന്നൊരു ചിത്രം ചെയ്യാം എന്ന തന്റെ തീരുമാനം പൂര്‍ണമായും ശരിയായിരുന്നെന്ന് ചിത്രം കണ്ടപ്പോള്‍ തോന്നിയെന്ന് സിദ്ധിഖ് പറഞ്ഞിരുന്നു. "ലോനപ്പന്‍ മാമോദീസ വിതരണത്തിന് എടുത്തത് എസ് ടാക്കീസായിരുന്നു. എസ് ടാക്കീസിന്റെ പുറത്തുനിന്നുമുളള ആദ്യ ചിത്രമാണിത്. എന്റെ സ്വന്തം സിനിമകള്‍ തന്ന നിര്‍മ്മിക്കാനും വിതരണം ചെയ്യുവാനുമാണ് എസ് ടാക്കീസിന് രൂപം കൊടുത്തത്,സിദ്ധിഖ് പറയുന്നു.

    സിനിമയുടെ കഥ

    സിനിമയുടെ കഥ

    പക്ഷേ ഈ സിനിമയുടെ കഥ ലിയോ പറഞ്ഞപ്പോള്‍ എനിക്ക് വളരെ രസം തോന്നി. അപ്പോള്‍ എനിക്ക് തോന്നി എന്തുക്കൊണ്ട് ഈ സിനിമ എസ് ടാക്കീസിലൂടെ വിതരണം ചെയ്തു കൂടാ എന്ന്. ചിത്രം പുറത്തിറങ്ങി അത് കണ്ട് കഴിഞ്ഞപ്പോള്‍ അന്ന് ഞാനെടുത്ത തീരുമാനം ശരിയാണെന്ന് തോന്നി. അത്രമാത്രം രസകരമാണീ സിനിമ.സിദ്ധിഖ് വ്യക്തമാക്കി.

    രാഷ്ട്രീയം എനിക്ക് പറ്റിയതല്ല! ഒരു നടനായി നിലനില്‍ക്കാനാണ് ആഗ്രഹം! തുറന്നുപറഞ്ഞ് മോഹന്‍ലാല്‍രാഷ്ട്രീയം എനിക്ക് പറ്റിയതല്ല! ഒരു നടനായി നിലനില്‍ക്കാനാണ് ആഗ്രഹം! തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

    അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും വീണ്ടും! ഇത്തവണയും ഈ സംവിധായകന്റെ ചിത്രത്തില്‍! കാണൂഅനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും വീണ്ടും! ഇത്തവണയും ഈ സംവിധായകന്റെ ചിത്രത്തില്‍! കാണൂ

    English summary
    director sidhique says about lonappante mamodeesa
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X