'എല്ലാവരും എന്റെ ഭർത്താവ് മഹാനാണെന്ന് പറയും, എന്റെ കഠിനാധ്വാനത്തിന് വിലയില്ലേ?'; സുധ കൊങര

ഇന്ത്യൻ സിനിമയിൽ ശക്തമായ കഥാപാത്രങ്ങളും കഥകളും സിനിമകളും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള സംവിധായികയാണ് സുധ കൊങര. ഇരുതി സുട്രു എന്ന മാധവൻ നായകനായ സിനിമ റിലീസ് ചെയ്ത ശേഷമാണ് സിനിമാ പ്രേമികൾ സുധ കൊങര എന്ന സംവിധായികയെ ശ്രദ്ധിച്ച് തുടങ്ങിയത്. 2016ൽ പുറത്തിറങ്ങിയ സിനിമ ബോക്സിങ് പ്രമേയമാക്കിയുള്ള സ്പോർട്സ് ചിത്രമായിരുന്നു. റിതിക സിങായിരുന്നു ചിത്രത്തിൽ നായിക. ചിത്രത്തിന്റെ കഥയും സുധ കൊങരയുടേത് തന്നെയായിരുന്നു. ഇരുതി സുട്രുവിന് ശേഷം 2020 ലോക്ക് ഡൗൺ കാലത്ത് പുത്തൻ പുതു കാലൈ എന്ന ആന്തോളജിയുമായാണ് സുധ എത്തിയത്.

മാധവന്റെ നറേഷനിൽ തുടങ്ങുന്ന മനോഹരമായ കുഞ്ഞ് സിനിമയായിരുന്നു പുത്തൻ പുതു കാലൈയിലെ ഇളമൈ ഇതോ ഇതോ എന്ന സിനിമ. ജയറാം-ഉർവ്വശി, കാളിദാസ്-കല്യാണി എന്നീ ജോഡികളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായത്. പ്രണയത്തിന് പ്രായമില്ലെന്ന സിമ്പിൽ തീം അഭിനേതാക്കളുടെ നല്ല പ്രകടനം കൊണ്ട് കാണികൾക്ക് മികച്ച അനുഭവം നൽ‌കി. ജയറാമിനും ഉർവശിക്കും ഒപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനം തന്നെയായിരുന്നു യുവതലമുറയിലെ കാളിദാസും കല്യാണിയും കാഴ്ചവെച്ചതും. പുത്തൻ പുതു കാലൈ കൂടി റിലീസായതോടെ സുധ കൊങര കൂടുതൽ ജനപ്രിയമായി.

സിനിമാ പ്രേമികൾക്ക് പ്രതീക്ഷയുള്ള സംവിധായിക

തന്റെ കഥാപാത്രങ്ങൾക്ക് വേണ്ട എല്ലാം അതിന്റെ എല്ലാ ഭം​ഗിയോടും കൂടി അഭിനേതാക്കളിൽ നിന്ന് മേടിച്ചെടുക്കാൻ അറിയാവുന്ന സംവിധായിക കൂടിയാണ് സുധ കൊങര എന്നത് അവരുടെ സിനിമകളിൽ നിന്നും അവരുടെ നടീനടന്മാർ ജീവൻ നൽകുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യക്തമാണ്. അതിന് മികച്ചൊരു ഉ​ദാഹരണമായിരുന്നു സൂരരൈ പ്രോട്രിലെ സൂര്യയുടേയും അപർണയുടേയും അഭിനയവും തങ്കം എന്ന സിനിമയിലെ കാളിദാസ് ജയറാമിന്റെ അഭിനയവും. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം അത്രമേൽ ഗംഭീര പ്രകടനമായിരുന്നു സൂര്യ സുധ കൊങരയുടെ സംവിധാനത്തിൽ സൂരരൈ പോട്രിൽ കാഴ്ചവെച്ചത്. മികച്ച തിരക്കഥയുടെ അടിത്തറയുള്ള ഒരു ഗംഭീരസിനിമ തന്നെയായിരുന്നു സുധ കൊങ്കാരയുടെ സൂരരൈ പോട്ര്.

സംവിധായകരുടെ അസിസ്റ്റന്റായിരുന്നപ്പോൾ

സിനിമാ ജീവിതം ആരംഭിച്ച ശേഷം പലപ്പോഴായി സമൂഹത്തിൽ നിന്നും കേട്ടിട്ടുള്ള ചോദ്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുധ കൊങര ഇപ്പോൾ. 'അസിസ്റ്റന്റ് ഡയറക്ടറായി തന്നെയാണ് ഞാനും സിനിമാ ജീവിതം ആരംഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടേഴ്സിന് ജോലി നൽകുന്നതിൽ വ്യത്യാസങ്ങൾ ഞാൻ കണ്ടിട്ടുമുണ്ട് അനുഭവിച്ചിട്ടുമുണ്ട്. സ്ത്രീയാണ് അസ്റ്റിസ്റ്റന്റ് ഡയറക്ടർ എങ്കിൽ കോസ്റ്റ്യൂം കണ്ട്യൂവിറ്റി നോക്കികോണം. അത് അവരുടെ വിഭാ​ഗമാണ് എന്ന് ആരോ പറഞ്ഞ് വെച്ച പോലെയാണ്. എനിക്ക് അത്തരം രീതികളോട് താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അസിസ്റ്റന്റായിരുന്നപ്പോൾ പുരുഷന്മാരായ അസിസ്റ്റന്റുകളുടെ ജോലി ചെയ്യാൻ ഞാനും മുന്നിട്ട് നിന്നിരുന്നു. ബോളിവുഡിൽ പോലും സ്ത്രീകൾ അസിസ്റ്റന്റ് ഡയറക്ടർ ആകാൻ വരുന്നത് പോലും വളരെ വിരളമാണ്. അത് മാറേണ്ടതാണ്. സിനിമയെ സ്നേഹിക്കുന്ന സ്ത്രീകളാണെങ്കിൽ ഇങ്ങനൊരു പ്രഫഷൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് വരണം.'

Recommended Video

AMMA Executive Meeting At Kochi | Mohanlal | Baburaj | FilmiBeat Malayalam
എന്റെ കഠിനാധ്വാനമാണ് എന്റെ വിജയം

'ഞാൻ സിനിമകൾ ചെയ്ത് അതിന് പ്രതികരണങ്ങൾ കിട്ടി തുടങ്ങിയ സമയത്ത് പലരും എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'നിന്റെ ഭർത്താവ് മഹാനാണ്... അദ്ദേഹം നിന്നെ സിനിമ ചെയ്യാൻ അനുവദിക്കുന്നുണ്ടല്ലോ' എന്ന്...! അങ്ങനെ എന്നോട് പറയുന്നവരോടെല്ലാം ഞാൻ അന്നും ഇന്നും തർക്കിക്കാറുണ്ട്. ആരും എന്നെ ഒന്നും ചെയ്യാൻ അനുവദിച്ച കൊണ്ടല്ല എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നതെന്നും എന്റെ ആഗ്രഹവും കഠിനാധ്വാനവുമാണ് വിജയത്തിന് പിന്നിലെന്നും അവരോട് ഞാൻ പറയാറുണ്ട്. കുടുംബ ജീവിതവും സിനിമയും ഞാൻ ഒരുമിച്ച് ബാലൻസ് ചെയ്ത് കൊണ്ടുപോയാണ് ഞാൻ വിജയം നേടിയത്. അത് എന്റെ കഠിനാധ്വാനമാണ്' സുധ കൊങര പറയുന്നു. ഫിലിം കംപാനിയൻ സംഘടിപ്പിച്ച തമിഴ് സംവിധായയകരുടെ റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുധ കൊങര അനുഭവങ്ങൾ പറഞ്ഞത്.

Read more about: director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X