»   » സുഡാനി ഫ്രം നൈജീരിയ; സൗബിനെ നായകനാക്കിയതിന് പിന്നില്‍, സംവിധായകന്‍ പറയുന്നു

സുഡാനി ഫ്രം നൈജീരിയ; സൗബിനെ നായകനാക്കിയതിന് പിന്നില്‍, സംവിധായകന്‍ പറയുന്നു

Posted By: Akhila KS
Subscribe to Filmibeat Malayalam

കോമഡി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ സൗബിന്‍ നായകനായ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് പോസിറ്റീവ് റിവ്യൂസാണ് ലഭിക്കുന്നത്. ഒരു കായിക ചിത്രം കൂടിയാണിത്. സ്‌പോട്‌സില്‍ നിന്ന് തുടങ്ങി ജീവിതത്തില്‍ അവസാനിക്കുന്ന ചിത്രം. മുമ്പും സ്‌പോട്‌സ് ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അതുക്കൊണ്ട് തന്നെ സുഡാനി ഫ്രം നൈജീരിയയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് സംവിധായകന്‍ സക്കറിയ പറയുന്നു.

റാണി മുഖർജിയുടെ തിരിച്ചുവരവ് ഗംഭീരമായോ?- "ഹിച്കി" മൂവി റിവ്യൂ

മലപ്പുറത്തെ ഒരു ഫുഡ്‌ബോള്‍ ക്ലബ്ബിന്റെ മാനേജരുചെ വേഷത്തിലാണ് സൗബിന്‍ അഭിനയിക്കുന്നത്. ഹാസ്യവേഷങ്ങള്‍ മാത്രം ചെയ്ത സൗബിന്‍ ഷാഹിറിന്റെ ഗൗരവമേറിയ കഥാപാത്രഭാവവും ചിത്രത്തിലുണ്ട്. സൗബിന്‍ അഭിനയിക്കുന്ന ചിത്രങ്ങളെയും നടന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അതുക്കൊണ്ട് തന്നെയാണ് സിനിമയിലെ നായകനായി സൗബിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും സംവിധായകന്‍ പറഞ്ഞു.


soubin

ഏഷ്യാനെറ്റ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സക്കറിയ തന്റെ പുതിയ ചിത്രത്തെ കുറുച്ചും ചിത്രത്തിലെ നായകന്‍ സൗബിനെ കുറിച്ചും വെളിപ്പെടുത്തിയത്. നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഗ്രാമാവാസികളായ ഒട്ടേറെ പേരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


ദിലീപിന്റെ രാമലീല പോലെ വിവാദങ്ങളിലൂടെ വിജയിച്ച ബോളിവുഡ് ചിത്രം; ഖൽനായക്


മലപ്പുറത്തെ രാമനാട്ടുകരയിലെ വാഴയൂരും കോഴിക്കോടുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലപ്പുറം കോട്ടയ്ക്കലിലെ ഒരു സ്‌റ്റേഡിയത്തിലാണ് ചിത്രത്തിലെ ടൂര്‍ണമെന്റ് ചിത്രീകരിച്ചത്. ഘാനയിലും ചിത്രീകരണമുണ്ടായിരുന്നു.

English summary
director talk about sudani from nigeria

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X