സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

By desk

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ തമ്പി കണ്ണന്താനം (65) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. മോഹന്‍ലാലിന് കരിയറില്‍ ബ്രേക്കായ രാജാവിന്റെ മകന്‍ സംവിധാനം ചെയ്തിരുന്നത് തമ്പി കണ്ണന്താനമായിരുന്നു.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു രാജാവിന്റെ മകന്‍. രാജാവിന്റെ മകനു പുറമെ വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങിയ ശ്രദ്ധേയ സിനിമകളും മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹം സമ്മാനിച്ചിരുന്നു

thambi kannathanam

സംവിധാനത്തിനു പുറമെ നടന്‍,നിര്‍മ്മാതാവ്,തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും തമ്പി കണ്ണന്താനം തിളങ്ങിയിരുന്നു. അഞ്ചു സിനിമകള്‍ നിര്‍മ്മിക്കുകയും മൂന്ന് സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 1980-90 കാലഘട്ടങ്ങളിലായിരുന്നു തമ്പി കണ്ണന്താനം മലയാള സിനിമാ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെയയിരുന്നു സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രമായിരുന്നു കരിയറില്‍ വഴിത്തിരിവായിരുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളിയാണ് തമ്പി കണ്ണന്താനത്തിന്റെ സ്വദേശം. ഭാര്യ കുഞ്ഞുമോള്‍,മക്കള്‍ ഐശ്വര്യ,എയ്ഞ്ചല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X