twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവര്‍ ഫാന്‍സല്ല, ഞരമ്പുരോഗികള്‍! തുറന്നടിച്ച് വിസി അഭിലാഷ്‌

    By Midhun
    |

    ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ്-പാര്‍വതി ജോഡികള്‍ വീണ്ടുമൊന്നിച്ച ചിത്രമാണ് മൈസ്‌റ്റോറി. നിരവധി സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി ശ്രദ്ധ നേടിയിട്ടുളള റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്. ജൂലായ് ആറിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അടുത്തിടെയുണ്ടായ വിവാദങ്ങള്‍ മൈസ്‌റ്റോറിയെയും കാര്യമായി ബാധിച്ചുവെന്നാണ് പൊതുവെയുളള വിലയിരുത്തല്‍.

    കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാര്‍വതി പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയതാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. നടിക്കു നേരെ ആദ്യം സൈബര്‍ ആക്രമണവുമായി എത്തിയ ആളുകള്‍ തുടര്‍ന്ന് ചിത്രത്തിനെതിരെയും രംഗത്തെത്തിയിരുന്നു. ഇക്കാരണത്താല്‍ തിയ്യേറ്ററുകളില്‍ നിന്നെല്ലാം തന്നെ തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിസി അഭിലാഷ്. മൈസ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുളള വിമര്‍ശനമാണ് ഉന്നയിക്കേണ്ടതെന്നാണ് വിസി അഭിലാഷ് പറയുന്നത്.

    മൈസ്റ്റോറിയുടെ പരാജയം

    മൈസ്റ്റോറിയുടെ പരാജയം

    പോര്‍ച്ചുഗലിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രമായിരുന്നു മൈസ്റ്റോറി. പ്രണയത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പൃഥി-പാര്‍വതി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് പ്രഖ്യാപന വേളയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍വതി നടത്തിയ വിവാദ പരമാര്‍ശത്തെ തുടര്‍ന്ന്‌ ചിത്രത്തിനു നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. മൈസ്‌റ്റോറിയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും ഡിസ്ലൈക്ക് ചെയ്തുകൊണ്ടാണ് ആളുകള്‍ രംഗത്തെത്തിയിരുന്നത്. മൈസ്റ്റോറിയ്‌ക്കെതിരെ ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. ചിത്രത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം റിലീസ് സമയത്തും കാര്യമായി ബാധിച്ചിരുന്നു. തിയ്യേറ്ററുകളില്‍ നിന്നെല്ലാം തന്നെ തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    വിസി അഭിലാഷിന്റെ പ്രതികരണം

    വിസി അഭിലാഷിന്റെ പ്രതികരണം

    മൈസ്‌റ്റോറിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ വിസി അഭിലാഷ് തന്റെ പ്രതികരണവുമായി എത്തിയിരുന്നു ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ തുറന്നടിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നത്‌. "സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അവര്‍ ഇന്നറിയപ്പെടുന്നത് ? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവര്‍ക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവില്‍, വിദ്യാ സമ്പന്നരും സംസ്‌കാര സമ്പന്നരുമായ ഒട്ടേറെപ്പേര്‍ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തില്‍ ഈ ഫാന്‍സ് അസോസിയേഷനുകളുടെ മുഖമെന്താണ്? വിസി അഭിലാഷ് പറയുന്നു.

    പതിനെട്ട് കോടി മുടക്കിയ സിനിമ

    പതിനെട്ട് കോടി മുടക്കിയ സിനിമ

    മൈ സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോര്‍ത്ത് സങ്കടപ്പെടുകയാണ്. പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയിലുളള സൈബര്‍ ആക്രമണമാണ് അവര്‍ നേരിടുന്നത്.അതിന്റെ പിന്നിലെ കാരണങ്ങള്‍ ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ?

    ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ!

    ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ!

    മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്സ്ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ. അക്കൂട്ടര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയെ ഉള്ളൂ.

    ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍

    ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍

    ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണം. വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

    ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    പോസ്റ്റ് കാണൂ

    മമ്മൂട്ടി അന്ന് പറഞ്ഞത്

    മമ്മൂട്ടി അന്ന് പറഞ്ഞത്

    തന്നെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ പ്രതികരണവുമായി മമ്മൂക്ക രംഗത്തെത്തിയിരുന്നു. തന്റെ പേര് പറഞ്ഞ് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആരെയും എര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു മമ്മൂക്ക അന്ന് പറഞ്ഞത്. തുടര്‍ന്ന് നടിക്കെതിരെ വിമര്‍ശനവും ആക്രമണവും കുറഞ്ഞിരുന്നു. മൈസ്റ്റോറിയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചായിരുന്നു അദ്ദേഹം എത്തിയിരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതും മമ്മൂട്ടി തന്നെയായിരുന്നു

    ആ ദിനങ്ങളില്‍ മുക്തയായിട്ടില്ല, അല്ലു അര്‍ജുന്റെ സഹോദരനെക്കുറിച്ച് ശ്രീ റെഡ്ഡി!ആ ദിനങ്ങളില്‍ മുക്തയായിട്ടില്ല, അല്ലു അര്‍ജുന്റെ സഹോദരനെക്കുറിച്ച് ശ്രീ റെഡ്ഡി!

    നസ്രിയയ്ക്ക് മാത്രമല്ല ഫഹദിനും ആശങ്ക! ക്യൂട്ട് താരദമ്പതികളുടെ ടെന്‍ഷന് കാരണം? കാണൂ!നസ്രിയയ്ക്ക് മാത്രമല്ല ഫഹദിനും ആശങ്ക! ക്യൂട്ട് താരദമ്പതികളുടെ ടെന്‍ഷന് കാരണം? കാണൂ!

    English summary
    director vc abhilash's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X