മഞ്ജു വാര്യരെ വച്ച് സിനിമയെടുക്കുക വെല്ലുവിളിയാണ്: വേണു
മഞ്ജു വാര്യരെ വച്ച് സിനിമയെടുക്കുക എന്നത് ഓരോ തിരക്കഥാകൃത്തിനെയും സംവിധായകനെയും സംബന്ധിച്ച് വെല്ലുവിളിയാണെന്ന് ഛായാഗ്രഹകനും സംവിധായകനുമായ വേണു. മനോരമ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ 2014 എന്ന പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മഞ്ജു വാര്യര്‍ക്ക് പറ്റിയ വേഷം ഉണ്ടാക്കുക മലയാള സിനിമയുടെ ബാധ്യതയായി മാറിയിരിക്കുന്നു. മഞ്ജു വാര്യയെ വച്ച് സിനിമയെടുക്കുക അത്ര എളുപ്പമല്ല. മഞ്ജുവിനെ പോലെ കഴിവുള്ള ഒരാളെ കൃത്യമായി ഉപയോഗിക്കാന്‍ പറ്റുക എന്നത് സംവിധായകനെയും തിരക്കഥാകൃത്തിനെയും സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. അതിനെ നേരിടാന്‍ മലയാളസിനിമാ ലോകം തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷ- വേണു പറഞ്ഞു.

മഞ്ജു വാര്യര്‍ക്ക് വേണ്ടി ആളുകള്‍ കഥയുണ്ടാക്കാന്‍ തയ്യാറായ കാലത്താണ് അവര്‍ സിനിമയില്‍ നിന്നും പോയത്. എന്നാല്‍ മഞ്ജുവിനെ അവരഭിനയിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ കുടുംബാഗത്തെ പോലെ കണ്ടു എന്ന് വേണു പറയുന്നു.
മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് മഞ്ജു. വേണുവിനൊപ്പം മന്ത്രി കെ എം മുനീര്‍, തിരക്കഥാകൃതും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പങ്കെടുത്തു.


Click it and Unblock the Notifications