»   » അനൂപ് മേനോന്‍ കാണിച്ച നെറികേട് വിനയനെ വേദനിപ്പിച്ചു,പിണക്കമില്ല, രക്ഷപ്പെട്ടാല്‍ മതിയെന്ന് വിനയന്‍

അനൂപ് മേനോന്‍ കാണിച്ച നെറികേട് വിനയനെ വേദനിപ്പിച്ചു,പിണക്കമില്ല, രക്ഷപ്പെട്ടാല്‍ മതിയെന്ന് വിനയന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ അനൂപ് മേനോൻ  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശത്തില്‍ വിഷമം പ്രകടിപ്പിച്ച് സംവിധായകന്‍ വിനയന്‍.  അനൂപ് മേനോന്‍ തന്നെ സിനിമയിലേക്ക് അവതരിപ്പിച്ച വിനയന്റെ പേര് മറച്ച് വച്ച് സംസാരിച്ചു. തുടര്‍ന്നാണ് വിനയന്‍ ഫേസ്ബുക്കിലൂടെ വിഷമം തുറന്ന് പറഞ്ഞത്.

രഞ്ജിത്ത്, ലാല്‍ ജോസ് എന്നിവരുടെ പേര് മാറ്റി വച്ചാല്‍ താന്‍ മറ്റ് വലിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് അനൂപ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. അപ്രിയ സത്യന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പും വിനയന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒന്നും പ്രതീക്ഷിച്ചിട്ടല്ല അനൂപ് മേനോനെ സഹായിച്ചത്, രക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ വിനയന്‍

സിനിമാ കരിയറിലെ ഏറ്റവും നല്ല സമയത്ത് തന്നെയാണ് ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ എന്നിവരെ സിനിമയില്‍ അവതരിപ്പിക്കുന്നത്. പക്ഷേ ഇപ്പോള്‍ അനൂപ് മേനോന്‍ കാണിക്കുന്നതിനോട് തനിക്ക് ഒരു പിണക്കമില്ലെന്നും വിനയന്‍ പറയുന്നു.

ഒന്നും പ്രതീക്ഷിച്ചിട്ടല്ല അനൂപ് മേനോനെ സഹായിച്ചത്, രക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ വിനയന്‍

എന്ത് കണ്ടാലും അത് തുറന്ന് പറയും. അത് അവിടെ തന്നെ തീരുകെയും ചെയ്യും-വിനയന്‍

ഒന്നും പ്രതീക്ഷിച്ചിട്ടല്ല അനൂപ് മേനോനെ സഹായിച്ചത്, രക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ വിനയന്‍

കാട്ടുചെമ്പകം ഷൂട്ടിങ് സമയത്താണ് അനൂപ് മേനോന്‍ തന്നെ കാണാന്‍ വരുന്നത്. അന്ന് എല്ലാം കഴിഞ്ഞ് അനൂപ് മടങ്ങുമ്പോള്‍ താന്‍ ഹസ്തദാനം ചെയ്തുക്കൊണ്ട് അനൂപിനോട് പറഞ്ഞു. ഓള്‍ ദ ബെസ്റ്റ്.

ഒന്നും പ്രതീക്ഷിച്ചിട്ടല്ല അനൂപ് മേനോനെ സഹായിച്ചത്, രക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ വിനയന്‍

തന്നെ സിനിമയില്‍ മറ്റാര് അവതരിപ്പിച്ചതാണെന്ന് പറഞ്ഞാലും കുഴപ്പമില്ല. അതിലൊന്നും കാര്യമില്ല. താന്‍ രക്ഷപ്പെട്ടാല്‍ മതിയെന്നും വിനയന്‍ പറയുന്നു.

ഒന്നും പ്രതീക്ഷിച്ചിട്ടല്ല അനൂപ് മേനോനെ സഹായിച്ചത്, രക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ വിനയന്‍

രഞ്ജിത്ത്, ലാല്‍ ജോസ് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ താന്‍ വലിയ സംവിധായകരുടെ കൂടെ അഭിനയിച്ചിട്ടില്ല. രാജേഷ് പിള്ള, എബ്രിഡ് ഷൈന്‍, അരുണ്‍ കുമാര്‍ അരവിന്ദ് തുടങ്ങിയ തന്റെ നല്ല ചിത്രങ്ങളുടെ അണിയറക്കാര്‍ പുതുമുഖങ്ങളായിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ക്കേ വികെ പ്രകാശുമായി അടുപ്പമുണ്ട്.- അനൂപ് മേനോന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒന്നും പ്രതീക്ഷിച്ചിട്ടല്ല അനൂപ് മേനോനെ സഹായിച്ചത്, രക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ വിനയന്‍

വിനയന്റെ ഫേസ്ബുക്ക് കാണൂ..

ഒന്നും പ്രതീക്ഷിച്ചിട്ടല്ല അനൂപ് മേനോനെ സഹായിച്ചത്, രക്ഷപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍ വിനയന്‍

വിനയന്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമയില്‍ എത്തുന്നത്. ജയസൂര്യയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

English summary
director Vinayan about Anoop Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam