»   » ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മണിയുടെ കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് വിനയന്‍. ഒരുപക്ഷേ ഹാസ്യ കഥാപാത്രമായി മാത്രം ഒതുങ്ങുമായിരുന്നു കലാഭവൻ മണി എന്ന നടന്‍. എന്നാല്‍ നായകനായും വില്ലന്‍ വേഷങ്ങള്‍ നല്‍കിയും നടന്റെ കഴിവ് പുറത്തു കൊണ്ടുവരാന്‍ വിനയന്‍ തന്റെ ചിത്രങ്ങളിലൂടെ മണിക്ക് അവസരമൊരുക്കി കൊടുത്തു. കല്യാണസൗഗന്ധികം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരിമാടികുട്ടന്‍, രാക്ഷസരാജാവ് തുടങ്ങിയ വിനയന്‍ ചിത്രങ്ങളില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കലാഭവന്‍ മണിക്ക് ലഭിച്ചത്.

എന്നാല്‍ മലയാള സിനിമ മണിയെ പോലൊരു നടനോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. വരേണ്യ വര്‍ഗ്ഗത്തിന്റെ മേധാവിത്വം ഇന്നും മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്നും വിനയന്‍ പറഞ്ഞു. വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതിയുടെ മണി അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് വിനയന്‍ ഇക്കാര്യം പറയുന്നത്. മണിയുടെ ജീവിതം ആസ്പദമാക്കി സിനിമ ചെയ്യുന്നതിനെ കുറിച്ചും ചടങ്ങില്‍ വിനയന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

മണിയെ ആര്‍ക്കും പറഞ്ഞ് പറ്റിക്കാന്‍ എളുപ്പമായിരുന്നു. ആരെങ്കിലും മുഖത്ത് നോക്കി എന്തെങ്കിലും പറഞ്ഞാല്‍ തളര്‍ന്നു പോകുന്ന മനസായിരുന്നു മണിയുടേത്.

ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

ജീവിത ദുഖങ്ങള്‍ പേറി നടന്ന മണിയോട് മലയാള സിനിമയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല.

ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

ചെറുപ്പക്കാര്‍ വളര്‍ന്നു വരട്ടെ എന്ന് പറഞ്ഞ് നിവിനും ദുല്‍ഖറിനും അവാര്‍ഡ് കൊടുത്തിരുന്നു. എന്നാല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മണിക്ക് വയസ് 27. അന്ന് ഈ ന്യായം ഉണ്ടായിരുന്നില്ല.

ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

നാടന്‍ പാട്ടുകളെ തിരികെ കൊണ്ടുവന്ന മണിക്ക് ഒരു ഫെലോഷിപ്പ് പോലും നല്‍കാന്‍ കഴിയാത്തവരാണ്.

ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

ജീവിച്ചിരുന്നപ്പോള്‍ മണിയെ പലരും അകറ്റി നിര്‍ത്തുകയായിരുന്നു. എന്നിട്ട് ഇപ്പോള്‍ പലര്‍ക്കും ദൈവമായി-വിനയന്‍ പറയുന്നു.

ആര്‍ക്കും പറ്റിക്കാമായിരുന്നു, മലയാള സിനിമ മണിയോട് ചെയ്തത് സംവിധായകന്‍ വിനയന്‍ പറയുന്നു

മണിയുടെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ചും വിനയന്‍ ചടങ്ങില്‍ പറഞ്ഞു.

English summary
Director Vinayan about Kalabhavan Mani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam