»   » മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

Posted By:
Subscribe to Filmibeat Malayalam

ജെ എന്‍യു വിവാദവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന്റെ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴാണ് സംവിധായകന്‍ വിനയന്‍ പുതിയ വിമര്‍ശനവുമായി എത്തുന്നത്. വിനയൻറെ വിമര്‍ശനം കൂടിയായപ്പോള്‍ കമന്റുകളും വിമര്‍ശനങ്ങളുകൊണ്ട് സോഷ്യല്‍ മീഡിയയിലല്‍ പൊങ്കാല തന്നെ.

മോദി വിരുദ്ധനെന്നും മോഹന്‍ലാല്‍ വിരുദ്ധനെന്നുമാണ് പലരും വിനയനെ വിമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ യാതൊരു മടിയുമില്ലാതെ പറയും. എന്നാല്‍ അത് ആരോടും ശത്രുത വച്ചിട്ടല്ലെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് വിനയന്‍ വീണ്ടും പ്രതികരിച്ചത്... തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

തനിക്ക് വ്യക്തമായ രാഷ്ട്രീയവും അഭിപ്രായവുമുണ്ട്. ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ കണ്ടാല്‍ വിമര്‍ശിക്കും. അതിന്റെ പേരില്‍ എന്ത് കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും താന്‍ സഹിക്കാന്‍ തയ്യാറാണ്. പക്ഷേ താന്‍ ആരെയും അന്ധമായി ആരാധിക്കുകെയും വിമര്‍ശിക്കുകെയും ചെയ്യാറില്ല.

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

അഭിനന്ദിക്കേണ്ടതിനെ അഭിനന്ദിക്കുകെയും വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകെയും ചെയ്യുന്നത് ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ നിഷ്പക്ഷമായ കടമയാണ്- വിനയന്‍ പറയുന്നു.

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

രാജ്യദ്രോഹികള്‍ക്ക് വേണ്ടി മുദ്രവാക്യം വിളിക്കുന്നവരെ ശിക്ഷിക്കണം. എന്നാല്‍ ജെഎന്‍യു പോലുള്ള സര്‍വ്വകലാശാലകളില്‍ പ്രതിഷേധമുയര്‍ത്തുന്നവരാണെന്ന് അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? ബഹുസ്വരത എന്ന ഭാരതത്തിന്റെ കാഴ്ചപാടിനെതിരാകില്ലേ ഇതൊക്കെ? വിനയന്‍ ചോദിക്കുന്നു.

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങളെ മാത്രമാണ് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. രാജ്യത്തെ അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകളും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ചര്‍ച്ചകളും വെറും കോലഹലമാക്കി അദ്ദേഹം ചിത്രീകരിച്ചതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്.

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

മോഹന്‍ലാല്‍ പറയുന്നതിനെയെല്ലാം താന്‍ എതിര്‍ക്കുന്നു എന്ന് പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ, മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അതല്ലാന്ന് ഞങ്ങടെ സിനിമാകാരെങ്കിലും പറയാറുണ്ടോ? സിനിമയിലെ വലിയ വിപ്ലവകാരികള്‍ എന്ന് പറഞ്ഞ് നടക്കുന്നവരോ കമ്മ്യൂണിസ്റ്റ് സഹയാത്രികരോ ഒരക്ഷരം പ്രതികരിക്കില്ല. അതാണ് സിനിമാകാരുടെ ഒരു അഡജസ്റ്റ്‌മെന്റ്.

മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാല്‍ അത് തിരുത്തി പറയില്ലാത്തവരാണ്

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Director Vinayan about Mohanlal blog contraversy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam