മോഹന്‍ലാല്‍ അമ്മയുടെ കാര്യം നോക്കിയാല്‍ മതിയെന്ന് വിനയന്‍
കൊച്ചി: മോഹന്‍ലാല്‍ മറ്റാരെയും ഭരിക്കാന്‍ വരേണ്ടെന്ന് മാക്ട ജനറല്‍ സെക്രട്ടറി വിനയന്‍. മോഹന്‍ലാലിന്റേത് അധികപ്രസംഗമാണെന്നും വിനയന്‍ പറഞ്ഞു.
മോഹന്‍ലാല്‍ താരസംഘടനായായ അമ്മയുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. ഫെഡറേഷന്റെ അഫിലിയേഷനെക്കുറിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അക്കാര്യം ചോദിക്കാന്‍ മോഹന്‍ലാല്‍ ആരാണ്. തൊഴിലാളികളുടെ മേല്‍ കടന്നുകയറാന്‍ ശ്രമിക്കേണ്ട- വിനയന്‍ പറഞ്ഞു.
മാക്ട വിട്ടവര്‍ തൊഴിലാളികളെ വിളിച്ച് തൊളിലാളി സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും വിനയന്‍ പറഞ്ഞു. ഒരു സ്വാകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.
ഇതിനിടെ മാക്ട ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മാക്ട ഓഫീസിന് മുനനില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വിനയന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മാക്ടയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ഞായറാഴ്‌ച വൈകീട്ട് നാലുമണിയ്‌ക്ക് കൊച്ചിയില്‍ നടക്കും. അതേസമയം മാക്ട ഫെഡറേഷനില്‍ നിന്നും രാജിവച്ചവര്‍ ചലച്ചിത്ര തൊഴിലാളി സംഗമം എന്ന പേരില്‍ തിങ്കളാഴ്‌ച യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ സംഘനട രൂപീകരിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()


Click it and Unblock the Notifications