twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന്റെ സംവിധാനത്തില്‍ ബിഗ് ബജറ്റ് ചിത്രം വരുന്നു! '19-ാം നൂറ്റാണ്ട്' അവസരം നല്‍കി സംവിധായകന്‍

    |

    പന്ത്രണ്ട് വര്‍ത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ വിനയന്റെ വിലക്ക് നീക്കിയ നടപടി ശരിവച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഈ സന്തോഷം സംവിധായകന്‍ തന്നെയായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ താനൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള അറിയിപ്പുമായി എത്തിയിരിക്കുകയാണ്. ചരിത്ര കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ എടുക്കുന്നതായിട്ടാണ് വിനയന്‍ പറയുന്നത്.

    19-ാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്രീ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളെ അന്വേഷിച്ച് കൊണ്ടുള്ള പോസ്റ്ററുമായി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്.

    19-nooottand

    'സുഹൃത്തുക്കളെ... ഞാന്‍ അടുത്തതായി ചെയ്യുന്നത് ശ്രീ ഗോകുലം മുവീസിന്റെ ബാനറില്‍ ഗോപാലേട്ടന്‍ നിര്‍മ്മിക്കുന്ന '19-ാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയാണ് എന്ന വിവരം സസന്തോഷം നിങ്ങളെ അറിയിക്കുകയാണ്. 1800 കളിലെ തിരുവിതാംകൂറിന്‍െ ചരിത്രം പറയുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയില്‍ അന്നത്തെ ചരിത്ര പുരുഷന്‍മാരും,ധീര വനിതകളും, ഭരണാധികാരികളും ഒക്കെ കഥാപാത്രങ്ങള്‍ ആയിരിക്കും.

    കായംകുളം കൊച്ചുണ്ണിയെ പോലെ ആ കാലഘട്ടത്തിലെ പലകഥാപാത്രങ്ങളും സിനിമയില്‍ വന്നിട്ടുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിന്റെ ഇതുവരെ പറയാത്ത ഏടുകളായിരിക്കും ഈ സിനിമയുടെ വലിയ ക്യാന്‍വാസിലുടെ പ്രേക്ഷകരില്‍ എത്തുന്നത്. മലയാളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ഈ ചിത്രത്തില്‍ ചില പ്രധാന വേഷങ്ങള്‍ പുതുമുഖങ്ങള്‍ക്ക് നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

    vinayan

    അതിനായി പരസ്യം ചെയ്ത കാസ്‌ററിംഗ് കാള്‍ ഇവിടെ ഇപ്പാള്‍ പോസ്‌ററ് ചെയ്യുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉള്ള സിനിമ ആയതിനാല്‍
    അതിനോടു താല്‍പ്പര്യമുള്ളവര്‍ക്കു മുന്‍ഗണന കൊടുക്കുന്നതായിരിക്കും.. അന്‍ചു വര്‍ഷത്തിലേറെയായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഈ പ്രോജക്ട് ഇന്ന് സാക്ഷാത്കരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.

    അതിന് ശ്രീ ഗോകുലം ഗോപാലനെ പോലെ മലയാളത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നിര്‍മ്മാതാവും കുടെ ഉള്ളപ്പോള്‍ എന്റെ കരിയറിലെ ഏറ്റവും നല്ല ഒരു സിനിമ നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും എന്നെ സപ്പോര്‍ട്ടു ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള എല്ലാ സുമനസ്സുകളും, സുഹൃത്തുക്കളും ഈ ഒരു വലിയ സിനിമാ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ എന്റെ കൂടെ കാണുമെന്നു പ്രത്യാശിക്കുന്നു'.

    ദിവ്യ ഉണ്ണിയെ പോലെ തന്നെ മകളും! 2 മാസം പ്രായമുള്ള മകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടിദിവ്യ ഉണ്ണിയെ പോലെ തന്നെ മകളും! 2 മാസം പ്രായമുള്ള മകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി

    Read more about: vinayan വിനയന്‍
    English summary
    Director Vinayan Announce His Next Big Budjet Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X