മമ്മൂട്ടിയെ വെല്ലുവിളിച്ച് വിനയന്‍

By Nirmal Balakrishnan

മലയാള സിനിമയിലെ വിപ്ലവകാരിയാണ് സംവിധായകന്‍ വിനയന്‍. സൂപ്പര്‍താരങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ പലകോണുകളില്‍ നിന്നും വിലക്ക് ഏറ്റുവാങ്ങേണ്ടി വന്ന സിനിമാക്കാരന്‍. പക്ഷേ ഈ എതിര്‍പ്പിനെയെല്ലാം അവഗണിച്ചുകൊണ്ട് മുന്നേറാന്‍ കഴിയുന്നു എന്നതാണ് വിനയന്റെ പ്രത്യേകത. ഏറ്റവുമൊടുവില്‍ വിനയന്‍ സംവിധാനം ചെയ്ത ലിറ്റിന്‍ സൂപ്പര്‍മാന്‍ അടുത്ത ദിവസങ്ങളില്‍ തിയറ്ററിലെത്തും.

എടുത്തുപറയാവുന്ന, ഗുണമേന്‍മയൊന്നുമുള്ള സിനിമകളൊന്നും ചെയ്തില്ലെങ്കിലും നിര്‍മാതാവിന്റെ കൈ പൊള്ളിക്കാത്തവയായിരുന്നു അവയില്‍ മിക്കതും. ശിപ്പായി ലഹള മുതല്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് മിനിമം ഗാരന്റിയുണ്ടായിരുന്നു. വാസന്തിയും ലക്ഷ്മിയും ഞാനും, കരുമാടിക്കുട്ടന്‍ എന്നിങ്ങനെ നൂറുദിവസം പിന്നിട്ട പല ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവരെയെല്ലാം നായകരാക്കി പലത തവണ സിനിമയൊരുക്കിയ വിനയന് ഇപ്പോള്‍ മുഖ്യധാരാ താരങ്ങളെയൊന്നും അഭിനയിക്കാന്‍ കിട്ടാറില്ല. എന്നുകരുതി സിനിമ സംവിധാനം ചെയ്യാതിരിക്കുന്നുമില്ല.

vinayan-mammootty

അടുത്ത വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററിലെത്തുന്നത്. അതായത് മമ്മൂട്ടിയുടെ വര്‍ഷം റിലീസ് ചെയ്യുന്നതിനു തൊട്ടുപിറ്റേ ദിവസം. ഫഹദ് ഫാസിലിന്റെ ഇയ്യോബിന്റെ പുസ്തകത്തോടൊപ്പം റിലീസ്‌ചെയ്യുക എന്നത് തന്നെ ഒരു സമരഭാഗമായിട്ടാണ്. സൂപ്പര്‍താരങ്ങളോടു മല്‍സരിക്കാന്‍ കെല്‍പ്പുള്ളതാണ് തന്റെ സിനിമയെന്നാണ് വിനയന്‍പറയുന്നത്.

ഹോളിവുഡ് സിനിമകള്‍ക്കുള്ള സാങ്കേതിക മികവോടെയാണ് സിനിമയൊരുക്കിയിരിക്കുന്നത്. മൂന്നു കോടി രൂപ ഉപയോഗിച്ചാണ് ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത്. ഹോളിവുഡില്‍ ഉപയോഗിക്കുന്ന ത്രീഡി ഡിജിറ്റല്‍ വീഡിയോഗ്രഫി സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

നായകനായ വി്ല്ലിയെ അവതരിപ്പിക്കുന്നത് ഡെനിയെന്ന പുതുമുഖമാണ്. പതിനൊന്നുകാരന്റെ പ്രതികാരമാണ് ലിറ്റില്‍ സൂപ്പര്‍മാന്റെ ഇതിവൃത്തം. പ്രവീണയും രഞ്ജിത്തുമാണ് വില്ലിയുടെ അമ്മയും അച്ഛനുമാകുന്നത്. മധുവാണ് മറ്റൊരു പ്രധാനതാരം. തമിഴിലെ കക്കരവിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

വിനയന്റെ പതിവു ടീമായ മോഹന്‍സിത്താര- കൈതപ്രം ആണ് സംഗീതമൊരുക്കുന്നത്.

കുട്ടികളെ കയ്യിലെടുക്കാന്‍ തന്നെയാണ് ഇത്തരമൊരു ചിത്രവുമായി വിനയന്‍എത്തുന്നത്. മുന്‍പ് അതിശയന്‍ എന്നൊരു ചിത്രവും ഇതേപോലെ ഒരുക്കിയിരിക്കുന്നു. കാത്തിരുന്നു കാണാം വിനയന്റെ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X