»   » ഇന്നലെ വരെ ദിലീപിനെ കടിച്ച് കീറിയ വിനയനും മനസ് മാറി... രാമലീലയ്ക്ക് വേണ്ടി വിനയന്‍ രംഗത്ത്!!!

ഇന്നലെ വരെ ദിലീപിനെ കടിച്ച് കീറിയ വിനയനും മനസ് മാറി... രാമലീലയ്ക്ക് വേണ്ടി വിനയന്‍ രംഗത്ത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് രണ്ട് മാസത്തോളമാകുന്നു. ദിലീപിന് എതിരെ ശബ്ദിച്ചിരുന്നവരെല്ലാം നിശബ്ദരാകുകയാണ്. ദിലീപിനെ പുറത്താക്കിയ സിനിമ സംഘടനകള്‍ ദിലീപിന് അനുകൂലമായി അനുകൂലമായ നിലപാടിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം സിനിമ മേഖലയില്‍ നിന്നുള്ള നിരവധിപ്പേര്‍ താരത്തെ ജയിലിലെത്തി കണ്ടിരുന്നു. 

തിയറ്ററോ, ഷോയോ കുറഞ്ഞില്ല, എന്നിട്ടും 'പുള്ളിക്കാരന്‍' താഴെ പോയി! നേട്ടം കൊയ്തത് ഈ ചിത്രങ്ങള്‍...

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

തുടക്കം മുതല്‍ ദിലീപിനെതിരെ ശക്തമായി രംഗത്തുള്ള വ്യക്തിയാണ് വിനയന്‍. ദിലീപിന്റെ അറസ്റ്റോടെ പ്രതിരോധത്തിലായി രാമലീല എന്ന ചിത്രത്തിന് വേണ്ടി വിനയന്‍ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം റിലീസ് എപ്പോള്‍ റിലീസ് ചെയ്യണമെന്ന് ആശങ്കയില്‍ അണിയറ പ്രവര്‍ത്തകര്‍ നില്‍ക്കുമ്പോഴാണ് ശക്തമായ പിന്തുണയുമായി വിനയന്‍ രംഗത്തെത്തിയിരിക്കുന്നത്.

രാമലീല റിലീസ് ചെയ്യണം

രാമലീല റിലീസ് ചെയ്യണം എന്ന് തന്നെയാണ് വിനയന്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാമലീല പ്രേക്ഷകര്‍ തിയറ്ററില്‍ പോയി കാണില്ല എന്ന ആരാണ് തീരമാനിച്ചതെന്നും വിനയന്‍ ചോദിച്ചു.

പടം ഹിറ്റായാലോ

ഇങ്ങനെ ഒരു വിഷയത്തില്‍ ഉള്‍പ്പെട്ട നടന്‍ നായകനാകുന്ന സിനിമയായ രാമലീല ഒന്ന് കാണാമായിരുന്നു എന്ന് ജനങ്ങള്‍ വിചാരിച്ചാലോ. അങ്ങനെയെങ്കില്‍ ഈ സിനിമ സൂപ്പര്‍ ഹിറ്റായി മാറില്ലേ എന്നും വിനയന്‍ ചോദിക്കുന്നു.

ഇതൊരു വെറും കേസ്

ചിത്രത്തിനെതിരെ പ്രതിഷേധമുണ്ടാകുമോ എന്ന പേടിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ അതിന്റെ സമയമെല്ലാം കഴിഞ്ഞു. ഇതിപ്പോള്‍ വെറുമൊരു കേസ് മാത്രമായി മാറി. കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇവിടുത്തെ സംഘടനകളൊന്നും രാമലീലയ്‌ക്കെതിരെ പ്രതിഷേധവുമായി വരില്ലെന്നും വിനയന്‍ പറഞ്ഞു.

പടം നല്ലതാണെങ്കില്‍ ഓടും

സിനിമ നല്ലതാണെങ്കില്‍ ഓടും എന്നാണ് വിനയന്റെ അഭിപ്രായം. ജനത്തിന് കാണാന്‍ താല്പര്യമുള്ള എന്തും ആയിക്കോട്ടെ അത് കൊടുക്കാന്‍ കഴിഞ്ഞാല്‍ ജനം തിയറ്ററിലെത്തും. സിനിമ വിജയിക്കുകയും ചെയ്യും. ഇവിടെ സിനിമയാണ് പ്രധാനം.

ദിലീപിന്റെ ഒരു പടങ്ങളും ഓടില്ല

ദിലീപ് കേസില്‍ ഉള്‍പ്പെട്ടു എന്ന കാരണത്താല്‍ രാമലീല പരാജയമായല്‍ ദിലീപിന്റെ ഒരു സിനിമകളും ഇനി ഓടില്ല എന്നാകും. മാത്രമല്ല ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പിന്നെ ദിലീപിന് സിനിമയില്‍ അഭിനിയിക്കാനും കഴിയില്ല.

ദിലീപിന് പിന്തുണ

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ സിനിമ സംഘടനകള്‍ ദിലീപിനെ കൈവിട്ടിരുന്നു. എന്നാല്‍ ജയില്‍ വാസം രണ്ട് മാസം പൂര്‍ത്തിയാകാറാകുമ്പോള്‍ ദിലീപിനൊപ്പം അഭിനയിച്ച സഹതാരങ്ങളും സംവിധായകരും ദിലീപിനെ കാണുന്നതിനായി ജയിലിലേക്ക് എത്തുകയാണ്.

ദിലീപ് തിരികെയെത്തും

ദിലീപിനെതിരെ തെളിവുകള്‍ ശക്തമാണ് എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കേസില്‍ ദിലീപിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ദിലീപിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും അദ്ദേഹം തിരികയെത്തുമെന്നാണ് സിനിമ മേഖലയിലുള്ളവരുടെ വിശ്വാസം.

English summary
Who said no one will watch Ramaleela, asked Vinayan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam