ഒടിടിയില്‍ അല്ല, തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയെ കുറിച്ച് വിനയന്‍

By Midhun Raj

സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ചരിത്ര സിനിമ പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ പുരോഗമിക്കുകയാണ്. സിജു വില്‍സണ്‍ നായകവേഷത്തില്‍ എത്തുന്ന സിനിമ വലിയ ക്യാന്‍വാസിലാണ് എടുക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ അഭിനയിക്കുന്നു. വിനയന്റെ ഒരു ഡ്രീ പ്രോജക്ടായിട്ടാണ് സിനിമ എത്തുന്നത്. അതേസമയം പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനെ കുറിച്ച് പറഞ്ഞ് വീണ്ടും എത്തിയിരിക്കുകയാണ് വിനയന്‍. 'എത്ര കാത്തിരിക്കേണ്ടി വന്നാലും സിനിമ തിയ്യേറ്ററുകളിലേ റിലീസ് ചെയ്യുകയുളളൂ എന്ന്' സംവിധായകന്‍ പറയുന്നു.

pathombatham-nootandu

വിനയന്‌റെ വാക്കുകളിലേക്ക്: 'പത്തൊന്‍പതാം നൂറ്റാണ്ട്' എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചു. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. കോവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്‌സ് ഇനിയും ഷൂട്ടു ചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റുന്ന വിനോദമാണ് സിനിമ. വര്‍ണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദ വിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്റെ പൂര്‍ണ്ണ ആസ്വാദനത്തിലെത്തു', വിനയന്‍ പറയുന്നു.

നടി രകുല്‍ പ്രീത് സിങ്ങിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം

Recommended Video

സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍

'ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഫോണിന്റെ സ്‌ക്രീനില്‍ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ?. ഉള്ളതു കണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നിരവധി ആക്ഷന്‍ സ്വീക്വന്‍സുകളും ഒക്കെയുള്ള പത്തൊന്‍പതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തീയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യു എന്ന തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാര്‍ നേടിയെടുത്തതില്‍ തീയറ്ററുകളിലെ ആരവങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാര്‍ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായം', സംവിധായകന്‍ കുറിച്ചു.

Read more about: vinayan siju wilson ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X