ശ്രീ മോഹന്‍ലാല്‍ താങ്കളോട് സഹതാപം തോന്നുന്നു...
മോഹന്‍ലാലിന്റെ ലാലിസം എന്ന മ്യൂസിക് ബാന്റിനെതിരെ ഫേസ്ബുക്കില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിന് ആക്കം കൂട്ടി സംവിധായരകന്‍ വിനയന്റെ സ്റ്റാറ്റസും. മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിമര്‍ശിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ ലാലിസത്തിന്റെ ലോഞ്ചിന് രണ്ട് കോടി പ്രതിഫലം നല്‍കുന്നതിനെയും വിനയന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. 35 മാത് ദേശീയ ഗെയിമില്‍ ലാലിസത്തിന്റെ പരിപാടി മികച്ചതാണെങ്കില്‍ ഇതിന് ലാലിനോട് ക്ഷമാപണം ചോദിക്കാന്‍ വേണ്ടിയാണ് ഇന്നലെ(31-01-2015) ദൂരദര്‍ശനില്‍ പരിപാടി മുഴവന്‍ കണ്ടതെന്ന് പറഞ്ഞുകൊണ്ടാണാ വിനയന്റെ പോസ്റ്റ്.

ഒരു പരിപാടി അതിന്റെ അരങ്ങേറ്റ വേദിയില്‍ മോശമായിപ്പോയി എന്നതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടോ അധിക്ഷേപിച്ചിട്ടോ കാര്യമില്ല. ഇനിയും പല വേദികളിലൂടെ അതു നന്നാക്കാന്‍ കഴിഞ്ഞേക്കാം. അതൊന്നുമല്ല ഇവിടെ പ്രശ്‌നം. ഈ അരങ്ങേറ്റ പരിപാടിക്ക് നമ്മുടെ സര്‍ക്കാര്‍ രണ്ടു കോടി ചിലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നു എന്ന് മനസ്സിലാകുന്നില്ല.
ദേശീയ ശ്രദ്ധ നേടുന്ന ഇങ്ങനൊരു വേദിയില്‍ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാന്‍ കൊടുത്തതു വഴി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കാണമെന്ന് വിനയന്‍ ആവശ്യപ്പെടുന്നു. വിനയന്റെ പോസ്റ്റ് മുഴുവന്‍ വായിക്കൂ.


Click it and Unblock the Notifications