»   »  1999ലെ ആകാശ ഗംഗയ്ക്ക് ശേഷം സംഭവിച്ചത്, നൊമ്പരസ്മരണകളെ കുറിച്ച് സംവിധായകന്‍ വിനയന്‍

1999ലെ ആകാശ ഗംഗയ്ക്ക് ശേഷം സംഭവിച്ചത്, നൊമ്പരസ്മരണകളെ കുറിച്ച് സംവിധായകന്‍ വിനയന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

1999 ല്‍ വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് ആകാശ ഗംഗ. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി തുടങ്ങി ഒരു വലിയ താരനിര അണിനിരുന്ന ചിത്രം. മാണിക്യശ്ശേരി തറവാട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന വേലക്കാരി പെണ്‍കുട്ടി മായ യക്ഷിയായി എത്തി തറവാട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാര്‍ നന്ദികേട് കാണിക്കുന്നു

വലിയ സാങ്കേതികതയൊന്നും ഉപയോഗിക്കാതെ ഒരുക്കിയ ചിത്രം വിനയന്റെ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും സിനിമ ടെലിവിഷനില്‍ കണ്ടപ്പോള്‍ സംവിധായകന്‍ വിനയന്‍ ചിത്രത്തിലെ നൊമ്പരപ്പെടുത്ത ഓര്‍മ്മകളും പങ്കു വച്ചു. വിനയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പറഞ്ഞത് തുടര്‍ന്ന് വായിക്കാം.

ഞാന്‍ മോശപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കില്ല, മോശപ്പെട്ട കാര്യങ്ങള്‍ പറയില്ല; അനൂപ് മേനോന്‍

ഒരു വിനയൻ ചിത്രം

വിനയൻറെഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ആകാശ ഗംഗ. 1999ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആകാശ ഗംഗയെ കുറിച്ച് വിനയൻ

ഏറെ നാളുകള്‍ക്ക് ശേഷം ആകാശ ഗംഗ ടെലിവിഷനില്‍ കണ്ടപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ വിനയന്‍ പറഞ്ഞത് ഇങ്ങനെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോടൊപ്പം സഹകരിച്ചവര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോടൊപ്പം സഹകരിച്ച പ്രഗത്ഭരും മനുഷ്യ സ്‌നേഹികളുമായ പല അതുല്യ കലാകാരന്മാരും ടെക്‌നീഷ്യന്മാരും ഇന്ന് നമ്മോടൊപ്പമില്ല. രാജന്‍ പി ദേവ്, എന്‍ എഫ് വര്‍ഗ്ഗീസ്, കൊച്ചിന്‍ ഹനീഫ, സുകുമാരി ചേച്ചി, ശിവാജി, മയൂരി, കലാഭവന്‍ മണി, കല്‍പ്പന വസ്ത്രാലങ്കാര വിധഗ്ദന്‍ ആലപ്പുഴ തുടങ്ങി പ്രിയങ്കരരായ ഒത്തിരി പേര്‍ ഇന്നില്ല- വിനയന്‍ പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണൂ..

English summary
Director Vinayan facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X