സിനിമയെടുക്കുന്നത് വിലക്കാന്‍ ആരെയും അനുവദിക്കില്ല; വിനയന്‍
തുറന്ന അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും വിനയനെന്ന സംവിധായകനെ വില്ലനാക്കാറുണ്ട്. തന്റെ പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാനെക്കുറിച്ച് ഏറെ പ്രതീക്ഷയിലാണ് വിനയന്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തതോടെ നല്ലതും ചീത്തയുമായ ഒട്ടേറെ അഭിപ്രായപ്രകടനങ്ങളും ഉണ്ടായി. തന്നെ വിമര്‍ശിക്കുന്നവര്‍ക്കുളള മറുപടി ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ അദ്ദേഹം നല്‍കിക്കഴിഞ്ഞു.
'' ബുദ്ധിയും ശരീരവും പ്രവര്‍ത്തിക്കുന്നിടത്തോളം താന്‍ സിനിമയിലുണ്ടാകും. അതു തടയാന്‍ മരണം വരെ ഒരു ശക്തിയേയും അനുവദിക്കില്ല. അതിനായി ചിലപ്പോള്‍ മത്സ്യമായും കൂര്‍മ്മമായും വരാഹമായും ഒക്കെ അവതരിക്കേണ്ടി വന്നേക്കാം. വിനയന്‍ എന്തിന് ഇങ്ങനെ ഗ്രാഫിക്‌സിന് പുറകെ പോകുന്നുവെന്ന് ചോദിക്കുന്നവരോട് എനിക്കിത്രയെ പറയാനുളളൂ. തുടക്കം മുതലേ ഹൊററും ആക്ഷനും ഫാന്റസിയുമൊക്കെ മാറി മാറി പരീക്ഷിച്ചിട്ടുളള ഒരു ചലച്ചിത്രപ്രവര്‍ത്തകനാണ് ഞാന്‍. അതുകൊണ്ട് ത്രീഡിയും ഗ്രാഫിക്‌സും എനിക്ക് അന്യമല്ല എന്ന് ഞാന്‍ കരുതുന്നു.- വിനയന്‍ പറയുന്നു.

ലിറ്റില്‍ സൂപ്പര്‍മാന്റെ ഗ്രാഫിക്‌സിനെ വിമര്‍ശിക്കുന്നവര്‍ക്കും പ്രശംസിക്കുന്നവര്‍ക്കുമുളള വിനയന്റെ മറുപടി ഇങ്ങനെ '' സമയമെടുത്ത് ചെയ്തതുകൊണ്ട് തന്നെ തെറ്റില്ലാത്ത റിസള്‍ട്ട് കിട്ടിയിട്ടുണ്ട്. ഗ്രാഫിക്‌സ് വിമര്‍ശകര്‍ പോലും ഫൈനല്‍ പ്രിന്റ് കണ്ട് വിലയിരുത്തിയത് അങ്ങനെയാണ്.''


Click it and Unblock the Notifications











