»   » മണിയെ കുറിച്ച് സംസാരിച്ച സംവിധായകന്‍ വിനയനോട് പ്രസംഗം അവസാനിപ്പിക്കാന്‍ സംഘാടകന്‍!

മണിയെ കുറിച്ച് സംസാരിച്ച സംവിധായകന്‍ വിനയനോട് പ്രസംഗം അവസാനിപ്പിക്കാന്‍ സംഘാടകന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


ഹാസ്യ വേഷങ്ങളും സഹനട വേഷങ്ങളും മാത്രം ചെയ്തിരുന്ന നടന്‍ കലാഭവന്‍ മണിയ്ക്ക് നായക വേഷം നല്‍കി മുന്‍നിരയിലേക്ക് ഉയര്‍ത്തിയത് സംവിധായകന്‍ വിനയനായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ കലാഭവന്‍ മണിയ്ക്ക് സംവിധായകന്‍ വിനയനോടുള്ള സ്‌നേഹവും ആദരവും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ഏതൊരു അവസരത്തില്‍ സംസാരിക്കാന്‍ കിട്ടിയാലും വിനയന്‍ ആ അവസരം പാഴാക്കാതെ മണിയെ കുറിച്ച് നല്ല രണ്ട് വാക്ക് പറയാതിരിക്കില്ല. കലാഭവന്‍ മണി അനുസ്മരണ ചടങ്ങായ മണികത്തിനിടെയായിരുന്നു സംഭവം നടന്നത്.

പ്രസംഗം അവസാനിപ്പിക്കണം

മണിയെ കുറിച്ച് സംസാരിച്ചുക്കൊണ്ടിരിക്കുന്നതിനിടെ സംവിധായകന്‍ വിനയനോട് സംഘാടകന്‍ പ്രസംഗം അവസാനിപ്പിക്കാന്‍ പറഞ്ഞത്. ആവശ്യം നിരസിച്ച വിനയന്‍ കുറച്ച് നേരം കൂടി സംസാരിച്ചതിന് ശേഷം വേദിയില്‍ നിന്ന് ഇറങ്ങി പോയി.

മുഖ്യപ്രഭാഷകനായി

ചടങ്ങില്‍ മുഖ്യപ്രഭാഷകനായി ക്ഷണിച്ചത് വിനയനെയായിരുന്നു. വിനയന്‍ സംസാരിച്ചുക്കൊണ്ടിരിക്കവെയാണ് സംഘാടകന്‍ പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്. പരിപാടിയില്‍ വിനയന്‍ വൈകി എത്തിയതെന്ന് ആരോപിച്ചായിരുന്നു പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

തനിക്ക് പറയാനുള്ളത് പറയും

പരിപാടി വൈകി തുടങ്ങിയതിന് തനിക്ക് പ്രശ്‌നമില്ലെന്നും തനിക്ക് പറയാനുള്ളത് പറയും. ഞാന്‍ പറഞ്ഞ് സമയത്ത് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിനയന്‍ പ്രസംഗം നിര്‍ത്താന്‍ തയ്യാറായില്ല. പിന്നീട് കുറച്ച് നേരം കൂടി പ്രസംഗിച്ച വിനയന്‍ പെട്ടന്ന് തന്നെ വേദി വിട്ടു.

സംഘാടകന്‍ പ്രതികരിച്ചു

വിനയന്‍ വേദിയില്‍ നിന്ന് പോയ ഉടനെ സംഘടകന്‍ മൈക്കിലൂടെ പറഞ്ഞു. സ്വന്തം കഴിവുകള്‍ വിളിച്ച് പറയാനുള്ള വേദിയല്ല ഇത്. വിനയന്‍ ചുരുക്കി സംസാരിക്കേണ്ടിയിരുന്നെന്നും സംഘാടകന്‍ പറഞ്ഞു.

കലാഭവന്‍ മണി-വിനയന്‍

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കല്യാണ സൗഗന്ധികം, രാക്ഷസ രാജാവ്, കരിമാടിക്കുട്ടന്‍, രാക്ഷസ രാജാവ് തുടങ്ങിയ വിനയന്‍ ചിത്രങ്ങളില്‍ കലാഭവന്‍ മണിയായിരുന്നു നായക വേഷം അവതരിപ്പിച്ചത്.

നായകനാക്കിയത്

ഹാസ്യ വേഷങ്ങളും സഹനട വേഷങ്ങളും മാത്രം ചെയ്ത് പോന്ന നടന്‍ കലാഭവന്‍ മണിയെ ആദ്യമായി നായകനാക്കുന്നത് സംവിധായകനാണ്.

English summary
Director Vinayan in Manikam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam