»   » താരാധിപത്യത്തെ എതിര്‍ക്കുന്ന വിനയന്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്താണെന്നോ???

താരാധിപത്യത്തെ എതിര്‍ക്കുന്ന വിനയന്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്താണെന്നോ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സംഘടനകള്‍ക്കെതിരെ ശക്തമായി നിലാപാടുകളാണ് എക്കാലവും വിനയന്‍ സ്വീകിരച്ചിട്ടുള്ളത്. വിനയനെ സിനിമ സംഘടനകള്‍ വിലക്കയിത് തന്നെയായിരുന്നു ഇതിന് കാരണം. പലപ്പോഴും സിനിമയിലെ താരാധിപത്യത്തേയും അതി രൂക്ഷമായി വിനയന്‍ വിമര്‍ശിച്ചിരുന്നു.

പ്രേക്ഷകാഭിപ്രായത്തില്‍ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് സണ്‍ഡേ ഹോളിഡേ!!! ആസിഫിന് ആശ്വാസം!!!

വിനയനെ സിനിമകളില്‍ നിന്നും വിലക്കിയതില്‍ ശക്തമായ പങ്ക് ദിലീപിന് ഉണ്ടെന്ന് പലപ്പോഴും അദ്ദേഹം സൂചിപ്പിച്ചിട്ടുള്ള. മാക്ട ദിലീപിനെ വിലക്കിയതായിരുന്നു ദിലീപിനെ വിനയന്റെ ശത്രുവാക്കിയതെന്നാണ് അറിയുന്നത്. ദിലീപിനെ താരമാക്കിയതിലും വിനയന് പങ്കുണ്ടായിരുന്നു. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ വിനയനും പ്രാര്‍ത്ഥിക്കുന്നുണ്ട് ദിലീപിന് വേണ്ടി. എന്നാല്‍ അതൊരു പകപോക്കലല്ല.

ദിലീപിന് വേണ്ടിയുള്ള വിനയന്റെ പ്രാര്‍ത്ഥന

ദിലീപിനെ ഒരു താരമായി വളര്‍ത്തിയതില്‍ തനിക്കും പങ്കുണ്ടെന്നാണ് വിനയന്‍ പറയുന്നത്. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയണമെന്നാണ് വിനയിന്റെ പ്രാര്‍ത്ഥന. മാക്ട ഫെഡറേഷന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എല്ലാത്തിനും കാരണം താരാധിപത്യം

മലയാള സിനിമയിലെ എല്ലാ വൃത്തികേടുകള്‍ക്കും കാരണം താരാധിപത്യമാണെന്നാണ് സംവിധായകന്‍ വിനയന്റെ അഭിപ്രായം. പല വേദികളിലും ഇക്കാര്യം അദ്ദേഹം പല ആവര്‍ത്തി പറഞ്ഞുകഴിഞ്ഞു. ലോക സിനിമിയിലെ തന്നെ അതിനിഷ്ഠൂരമായ സംഭവമാണ് ക്വട്ടേഷന്‍ കൊടുത്ത് മാനഭംഗപ്പെടുത്തുക എന്നത്.

അമ്മയും ഫെഫ്കയും ഉത്തരവാദികള്‍

മലയാള സിനിമിയിലെ ക്രിമിനല്‍ വത്ക്കരണത്തിന്റെ ഉത്തരവാദിത്തം സംഘടനകളായ ഫെഫ്കയ്ക്കും അമ്മയ്ക്കുമാണ്. ഇന്നസെന്റിനേപ്പോലെ വര്‍ഷങ്ങളായി താരസംഘടനയുടെ തലപ്പത്തുള്ള ആളുകള്‍ യുവാക്കള്‍ക്ക് വഴിമാറണമെന്നും വിനയന്‍ വ്യക്തമാക്കി.

ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുന്ന പ്രവണത

മലയാള സിനിമയിലെ താരാധിപത്യവും ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുനന് പ്രവണതയാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്. തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് പല സൂപ്പര്‍ താരങ്ങളുടേതും. മലയാളത്തിലെ പല താരങ്ങളും ഇതിന് ഇരയായിട്ടുണ്ടെന്ന് വിനയന്‍ പറഞ്ഞു.

സിനിമയില്‍ ക്രിമിനലുകള്‍ വേണം

സിനിമയില്‍ ക്രിമിനലുകള്‍ വേണമൊന്നൊരു അലിഖിത നിലപാടുണ്ട്. അതിന് തെളിവാണ് പല തവണ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടും പള്‍സര്‍ സുനിയെ പല പ്രമുഖരുടേയും ഡ്രൈവര്‍ ആയി നിലനിര്‍ത്തിയതെന്നും വിനയന്‍ വ്യക്തമാക്കുന്നു.

English summary
Director Vinayan praying for prove Dileep's innocents in actress abduction case. Vinayan says that criminalism in Malayala cinema is the after effects of stardom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam