അന്‍വര്‍ റഷീദിന് പിന്തുണയുമായി വിനയന്‍
പ്രേമം എന്ന ചിത്രത്തിന്റെ വ്യാജ കോപ്പികള്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് നിര്‍മാതാവ് അന്‍വര്‍ റഷീദ് രാജിവച്ച സംഭവത്തില്‍, നിര്‍മാതാവിന് പിന്തുണയുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിനയന്‍ തന്റെ പിന്തുണ അറിയിച്ചത്
പ്രേമം എന്ന ചിത്രത്തിന്റെ കോപ്പി ഇന്റര്‍നെറ്റില്‍ വന്നിട്ട് ആഴ്ചകളായെന്നും ഗവണ്‍മെന്റിനെ കൊണ്ട് ശക്തമായ നടപടി എടുപ്പിക്കാന്‍ നമ്മുടെ ചലച്ചിത്ര സംഘടനകള്‍ക്കായില്ലെങ്കില്‍ അതു വീഴ്ച തന്നെയാണെന്നും വിനയന്‍ പറഞ്ഞു.

വിജയ് അഭിനയിച്ച തമിഴ് ചിത്രം പുലിയുടെ ടീസര്‍ തലേ ദിവസം നെറ്റില്‍ ഇട്ടതിന്റെ പേരില്‍ തമിഴ്‌നാട് പോലീസ് കേരളത്തില്‍ വന്ന് ഒരു ചെറുപ്പക്കാരനെ അറസ്റ്റുചെയ്തു കൊണ്ടുപോകുവാന്‍ തയ്യാറായ സന്ദര്‍ഭത്തില്‍, ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വ്യാജ കോപ്പി നെറ്റില്‍ വന്നതിനെ കുറിച്ച് കേരളത്തില്‍ ഒരനക്കവും ഇല്ല എന്നത് ലജ്ജാകരമാണ്.
ശ്രീ അന്‍വര്‍ റഷീദിന്റെ പ്രതികരണത്തോട് യോജിക്കാനേ ആര്‍ക്കും കഴിയൂ. ഇത്തരം വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലാണ് നമ്മുടെ ചലച്ചിത്ര സംഘടനകള്‍ ശക്തമായി പ്രതികരിക്കേണ്ടത്. അംഗങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിലാണ് സംഘടനയുടെ പ്രസക്തി- വിനയന്‍ ഫേസ്ബുക്കില്‍ എഴുതി.
പ്രേമം എന്ന ചിത്രത്തിന്റെ കോപ്പി ഇന്റർനെറ്റിൽ വന്നിട്ട് ആഴ്ചകളായി. ഗവൺമെന്റിനെ കൊണ്ട് ശക്തമായ നടപടി എടുപ്പിക്കാൻ നമ്മു...
Posted by Vinayan Tg on Wednesday, July 1, 2015


Click it and Unblock the Notifications