പന്ത്രണ്ടു വര്‍ഷത്തെ നിയമപോരാട്ടം വിജയിച്ച് വിനയന്‍! അസൂയയ്ക്കും വൈരാഗ്യത്തിനും കിട്ടിയ തിരിച്ചടി

മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്മാരില്‍ ഒരാളാണ് വിനയന്‍. എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗമിറക്കി വീണ്ടും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരിക്കുകയാണ് വിനയന്‍. ഇപ്പോഴിതാ സംവിധായകന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തനിക്ക് നീതി കിട്ടിയെന്നാണ് വിനയന്‍ പറയുന്നത്. തന്റെ വിലക്ക് നീക്കിയ നടപടി നാഷ്ണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരി വച്ചു. വിലക്ക് നീങ്ങിയതോടെ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ക്ക് ചുമത്തിയ പിഴ അടക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

വിനയന്റെ കുറിപ്പ്

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമാ രംഗത്തെ നീതിക്കു വേണ്ടിയുള്ള എന്‍റെ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്റെ സന്തോഷം എന്റെ സുഹൃത്തുക്കളോടൊപ്പം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് 'കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ' മലയാള സിനിമാ സംഘടനകളായ ഫെഫ്കയ്കും അമ്മയ്കും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ ലക്ഷക്കണക്കിനു രൂപയുടെ ഫൈന്‍ ചുമത്തിക്കൊണ്ട്.

വിനയന്റെ കുറിപ്പ്

അസുയയുടെയും അനാവശ്യ വൈരാഗ്യത്തിന്റെയും പേരില്‍ എന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാന്‍ നടത്തിയ ഹീനമായ ശ്രമങ്ങള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ? ഞാന്‍ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെങ്കില്‍... വിനയനെ ഒതുക്കി. അതിന്റെ മുഴുവന്‍ നേട്ടവും വ്യക്തിപരമായി നേടി എടുത്ത ഒരു സിനിമാ നേതാവിന്റെ നേതൃത്വത്തില്‍ അന്നത്തെ സിസിഐ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ അപ്പലേറ്റ് ട്രീബുണല്‍ തള്ളിക്കൊണ്ട് (നാല് അപ്പീലുകള്‍ ഒരുപോലെ തള്ളുകയാണുണ്ടായത്).

 വിനയന്റെ കുറിപ്പ്

ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡറിലെ അവസാന പേജിന്റെ കോപ്പിയാണ് ഇതിനോടൊപ്പം പോസ്‌ററ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലന്‍മാരെ വെച്ചാണ് നമ്മുടെ സുഹൃത്തുക്കള്‍ എനിക്കെതിരെ വാദിച്ചത്. കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാര്‍ക്ക് അതൊക്കെ നിസ്സാരമാണല്ലോ? ഇപ്പോ മുതലാളിയും തിയേറ്റര്‍ ഉടമയും സിനിമാ നിര്‍മ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരന്‍ ഒന്നോര്‍ക്കുക നുണകള്‍ പറഞ്ഞും, പ്രചരിപ്പിച്ചും, കുതികാലു വെട്ടിയും, അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താല്‍ക്കാലികമാണ് സുഹൃത്തേ.

വിനയന്റെ കുറിപ്പ്

കുറേ സ്ട്രഗിളു ചെയ്യേണ്ടി വന്നാലും സത്യം എന്നെങ്കിലും ജയിക്കും. ഇനി ജയിച്ചില്ലെങ്കിലും സത്യത്തിനു വേണ്ടി പോരാടുന്നതിന്റെ സുഖം ഒന്നു വേറെയാണ്. ഇതൊക്കെ എന്നെങ്കിലും നിങ്ങള്‍ക്കു മനസ്സിലാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഈ വിലക്കുകളിലും പ്രതിസന്ധിയിലും ഒക്കെ കൂടെ നിന്ന മലയാളി പ്രേക്ഷകര്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും കൂടാതെ മറ് ഹര്‍ഷദ് ഹമീദിനും അഡ്വ. ദിലീപിനും ആയിരം നന്ദി വാക്കുകള്‍ പ്രകാശിപ്പിക്കട്ടെ.

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X