സൂപ്പര്‍ താരങ്ങളുടെ അച്ചാരം വാങ്ങി തൊഴിലാളി സംഘടനയെ ക്ലാസിക്കായി തകര്‍ത്തു! ബി ഉണ്ണികൃഷ്ണനെതിരെ വിനയന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അനുബന്ധിച്ചുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയാണ്. സിനിമാലോകത്തെ പിടിച്ച് കുലുക്കുന്ന തുറന്ന് പറച്ചിലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതേ സമയം അമ്മ പിളര്‍പ്പിലേക്ക് പോകുന്നുവെന്ന സൂചന നല്‍കി കൊണ്ട് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വന്നിരുന്നു.

പിന്നാലെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാകുകയാണെന്നും ബി ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ചു. ഈ വാര്‍ത്ത പ്രചരിച്ചതോടെ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ബി ഉണ്ണികൃഷ്ണന്‍ സ്വയം ഒഴിവായി പോകുന്നതല്ലെന്നും അദ്ദേഹം ഓടി രക്ഷപ്പെടുകയാണ് ചെയ്തതെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

vinayan

'ശ്രീ ബി ഉണ്ണികൃഷ്ണന്‍ സിനിമാ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകുന്നു എന്നു വാര്‍ത്ത കണ്ടു. ഒഴിവായതല്ല ഓടി രക്ഷപെട്ടതാണെന്നാണ് എന്റെ പക്ഷം. സുപ്രീം കോടതിയും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും സിനിമയില്‍ തൊഴില്‍ നിഷേധവും അന്യായ വിലക്കുകളും നടത്തി എന്ന കുറ്റത്തിന് ശിക്ഷ വിധിക്കുകയും അതു നടപ്പാക്കിയതോടെ കുറ്റവാളി ആകുകയും ചെയ്ത ഒരാള്‍,

അതേ സിനിമാ വ്യവസായത്തിന്റെ നയം രുപീകരിക്കാനുള്ള കമ്മിറ്റിയില്‍ കേറി ഇരിക്കുന്നു എന്നു പറഞ്ഞാല്‍ നീതി ബോധമുള്ള ഇന്ത്യയിലെ ഏതെങ്കിലും കോടതി അതിനു സമ്മതിക്കുമോ? അതുകൊണ്ടു തന്നെ ആണ് ഹൈക്കോടതിയില്‍ കേസു വന്ന സമയത്തു തന്നെയുള്ള ഈ പിന്‍മാറ്റം.

കഴിഞ്ഞ ദിവസം കേട്ടത്.... തനിക്കു വേണ്ടിയല്ല, നയരൂപീകരണ സമിതിയില്‍ തൊഴിലാളികളുടെ ശബ്ദം കേള്‍ക്കാനാണ് താന്‍ ഈ കമ്മിറ്റിയില്‍ ഇരിക്കുന്നത് എന്നാണ്.ഇപ്പോള്‍ അതിനു മാറ്റം വന്നോ? ആ കമ്മിറ്റിയില്‍ ഒരു തൊഴില്‍ നിഷേധകന് ഇരിക്കാന്‍ കഴിയില്ല എന്ന കോടതി വിധി വരും മുന്‍പ് താനേ ഇറങ്ങിയത് ഏതായാലും നന്നായി.

സെപ്തംബര്‍ ഏഴിനു എറണാകുളത്തു നടന്ന സര്‍ക്കാര്‍ കമ്മിറ്റിയില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തതു തന്നെ നിയമ വ്യവസ്ഥയോടുള്ള വെല്ലു വിളി ആയിരുന്നു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഞങ്ങളെ ശിക്ഷിച്ചതില്‍ അഭിമാനം കൊള്ളുന്നു എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി പറഞ്ഞതായി കണ്ടു.

vinayan

സിസിഐ ട്രേഡ് യൂണിയനുകള്‍ക്ക് എതിരാണന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ സുപ്രീം കോടതിയോ? സുപ്രീം കോടതി നിങ്ങള്‍ക്ക് കിട്ടിയ ശിക്ഷ ശരി വച്ചത് ട്രേഡ് യൂണിയന്‍ വിരോധം കെണ്ടാണോ? നല്ല ഫീസു കൊടുത്തല്ലേ വല്യ വക്കീലന്‍മാരെക്കൊണ്ട് സാറുമ്മാര്‍ ഘോര ഘോരം വാദിച്ചത്?

ഏതായാലും ഹേമക്കമ്മിറ്റിയുടെ പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെ ഉള്ള ഭാഗങ്ങള്‍ മലയാള സിനിമയിലെ എല്ലാ പ്രവര്‍ത്തകരും ഒന്നു വായിച്ചിരിക്കണം. സൂപ്പര്‍ താരങ്ങളുടെ അച്ചാരം വാങ്ങിച്ചു കൊണ്ട് ഒരു തൊഴിലാളി സംഘടനയെ എത്ര ക്‌ളസിക്കായിട്ടാണ് 2008 ല്‍ തകര്‍ത്തതെന്ന് അതില്‍ പറയുന്നുണ്ട്.

ആ വ്യക്തി തന്നെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍ പ്രകാരം സിനിമ നന്നാക്കാനായി രൂപം കൊടുത്ത കമ്മിറ്റിയില്‍ കയറി ഇരുന്ന് 7-9- 24ല്‍ ഒരു മീറ്റിംഗ് കൂടി എന്ന വിരോധാഭാസത്തെ എതിര്‍ക്കേണ്ടത് എന്റെ ബാധ്യതയാണന്നു തോന്നിയതു കൊണ്ട് മാത്രമാണ് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ചെറിയ കാര്യങ്ങളിലൊക്കെ ബഹുമാന്യനായ സാംസ്‌കാരിക മന്ത്രിയെ ഇനിയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി...' വിനയന്‍ പറയുന്നു.

Read more about: vinayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X