»   » പരീക്ഷ കാര്യമാക്കാതെ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം കാണാന്‍ ബുക്ക് ചെയ്ത ആരാധകന് വിനീതിന്റെ മറുപടി

പരീക്ഷ കാര്യമാക്കാതെ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം കാണാന്‍ ബുക്ക് ചെയ്ത ആരാധകന് വിനീതിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന നാലാമത്തെ സിനിമയായ ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയേറ്ററുകളില്‍ എത്തി. ചിത്രം റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് വിനീത് ശ്രീനിവാസന്‍ പ്രേക്ഷകരെ ക്ഷണിച്ചുക്കൊണ്ട് ഒരു കത്ത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രചോദനമെന്നും, നല്ലൊരു സിനിമ പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിനീത് കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പോസ്റ്റ് ചെയ്ത കത്തിന് താഴെ വന്ന തന്റെ ആരാധകന്റെ കമന്റ് വിനീത് ശ്രദ്ധിക്കുകയുണ്ടായി. ഫസ്റ്റ് ഷോയ്ക്ക് ഞാന്‍ ബുക്ക് ചെയ്തു. എനിക്ക് പരീക്ഷയായിട്ടും അത് മാറ്റി വച്ചാണ് ഫസ്റ്റ് ഷോ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. അത് വിനീതേട്ടനോടുള്ള ഇഷ്ടം കൊണ്ടാണെന്നുമാണ് ആരാധകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ കമന്റ് കണ്ട വിനീത് മറുപടി നല്‍കി.

vineeth-sreenivasan

പരീക്ഷയ്ക്ക് വേണ്ടി നന്നായി പഠിക്കുക. അതിന് ശേഷം സിനിമാ കണ്ടാല്‍ മതി. ഇത് എന്റെ അപേക്ഷയായി കണ്ടാല്‍ മതിയെന്നും വിനീത് മറുപടി നല്‍കി. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. പുതുമുഖം റീബാ ജോണാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികാ വേഷം അവതരിപ്പിക്കുന്നത്.

ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായ് കുമാര്‍, ടിജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിങ് ബാങ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നോബല്‍ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇങ്ങനെയൊക്കെ പറയാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ.... അതാണ് വലുത്....

Posted by Vineeth Sreenivasan FC on Thursday, April 7, 2016
English summary
Director Vineeth Sreenivasan about his movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam