ഇനി ഓര്‍മ്മയില്‍! യുവസംവിധായകന്‍ വിവേക് ആര്യന് വിട! ആദരാഞ്ജലിയുമായി സിനിമാലോകം!

അന്തരിച്ച യുവസംവിധായകന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരങ്ങളും സംവിധായകരുമൊക്കെ വിവേകിന് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ വിട്ടു പിരിഞ്ഞു. എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു.

Vivek Aryan

സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌. സഹോദരൻ: ശ്യാം, ആദരാഞ്ജലികളോടെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഇതായിരുന്നു ഫെഫ്കയുടെ കുറിപ്പ്.

Read more about: director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X