മമ്മൂക്കയും ദുല്‍ഖറും ഒന്നിച്ചുളള സിനിമയെ കുറിച്ച് പറഞ്ഞാല്‍ മെഗാസ്റ്റാറിന്‌റെ മറുപടി, തുറന്നുപറഞ്ഞ് വിഎം വിനു

By Midhun Raj

മമ്മൂട്ടി-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലുളള ഒരു സിനിമ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ അരങ്ങേറിയത് മുതല്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒരു നിമിഷം ആണിത്. താരങ്ങളും മക്കളും ഒരുമിച്ചുളള നിരവധി സിനിമകള്‍ മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മോഹന്‍ലാലിന്‌റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് മകന്‍ പ്രണവ് മോളിവുഡില്‍ എത്തിയത്. പിന്നീട് പ്രണവ് നായകനടനായപ്പോഴും മകന്‌റെ സിനിമയില്‍ ലാലേട്ടന്‍ അതിഥി വേഷത്തിലെത്തി.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

ഇതേപോലെ ജയറാമും കാളിദാസും ഒന്നിച്ച സിനിമയും, ശ്രീനിവാസനൊപ്പം വിനീതും ധ്യാനും ഒരുമിച്ച സിനിമകളും മോളിവുഡില്‍ പുറത്തിറങ്ങി. ഇപ്പോഴും വലിയ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം മമ്മൂക്കയെയും ദുല്‍ഖറിനെയും ഒന്നിപ്പിച്ച് ഒരു സിനിമ ചെയ്യാന്‍ പോയാല്‍ മമ്മൂട്ടി പറയാന്‍ പോവുന്ന കാര്യം സംവിധായകന്‍ വിഎം വിനു ഒരഭിമുഖത്തില്‍ പറയുകയാണ്.

മമ്മൂട്ടിയെ നായകനാക്കി പല്ലാവൂര്‍

മമ്മൂട്ടിയെ നായകനാക്കി പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമ ഒരുക്കിയാണ് വിഎം വിനു മലയാളത്തില്‍ ശ്രദ്ധേയനാകുന്നത്. ബസ് കണ്ടക്ടര്‍, വേഷം, ഫേസ് ടു ഫേസ് എന്നീ സിനിമകളും മമ്മൂട്ടി വിഎം വിനു കൂട്ടുകെട്ടില്‍ മോളിവുഡില്‍ റിലീസ് ചെയ്തു. ഇതില്‍ വേഷം, ബസ് കണ്ടക്ടര്‍ തുടങ്ങിയവ ബോക്‌സോഫീസ് വിജയം നേടിയ സിനിമകളാണ്. അതേസമയം ശ്രീനിവാസനൊപ്പം വിനീതും ധ്യാനും ആദ്യമായി ഒന്നിച്ചഭിനയിച്ചത് വിഎം വിനു സംവിധാനം ചെയ്ത സിനിമകളിലാണ്.

ശ്രീനിവാസനൊപ്പം മകന്‌റെ അച്ഛന്‍

ശ്രീനിവാസനൊപ്പം മകന്‌റെ അച്ഛന്‍ എന്ന ചിത്രത്തില്‍ വിനീതും, കുട്ടിമാമ എന്ന സിനിമയില്‍ ധ്യാനും അഭിനയിച്ചു. 'മമ്മൂക്കയും ദുല്‍ഖറും ഒരു സിനിമയില്‍ ഒന്നിച്ച് വന്നാല്‍ നന്നായിരിക്കും' എന്ന് വിഎം വിനു പറയുന്നു. 'അച്ഛന്‍ മകന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ ഒരു കഥയുമായി അങ്ങനെ സമീപിച്ചാല്‍ ചിലപ്പോള്‍ മമ്മൂക്ക പറയുന്ന മറുപടി ഇങ്ങനെയാവും; ഞാന്‍ മകനാവാം, ദുല്‍ഖര്‍ അച്ഛനാവട്ടെ എന്ന്'.

മമ്മൂക്കയായത് കൊണ്ട് അങ്ങനെ പറഞ്ഞുകളയും

'മമ്മൂക്കയായത് കൊണ്ട് അങ്ങനെ പറഞ്ഞുകളയും ഒന്നും പറയാന്‍ പറ്റില്ല', അഭിമുഖത്തില്‍ വിഎം വിനു പറഞ്ഞു. മെഗാസ്റ്റാറിന് പുറമെ മോഹന്‍ലാല്‍, ജയറാം, ശ്രീനിവാസന്‍, റഹ്മാന്‍, വിനീത് കുമാര്‍ തുടങ്ങിയവരെല്ലാം വിഎം വിനു ചിത്രത്തില്‍ നായകന്മാരായി. 2019ല്‍ പുറത്തിറങ്ങിയ കുട്ടിമാമയാണ് സംവിധായകന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Recommended Video

നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam
ബാലേട്ടന്‍ എന്ന ഒറ്റ സിനിമ മാത്രമാണ് മോഹന്‍ലാല്‍

ബാലേട്ടന്‍ എന്ന ഒറ്റ സിനിമ മാത്രമാണ് മോഹന്‍ലാല്‍ വിഎം വിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ബാലേട്ടന്‍ മലയാളത്തില്‍ വലിയ വിജയം നേടിയ സിനിമകളിലൊന്നാണ്. ശ്രീനിവാസനൊപ്പം യെസ് യുവര്‍ ഓണര്‍, മകന്‌റെ അച്ഛന്‍ എന്നീ വിജയചിത്രങ്ങളും വിഎം വിനു ഒരുക്കി. സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് വിഎം വിനു കരിയര്‍ തുടങ്ങിയത്. വിജി തമ്പി ഉള്‍പ്പെടെയുളള മുന്‍നിര സംവിധായകര്‍ക്കൊപ്പം വിഎം വിനു പ്രവര്‍ത്തിച്ചു. പിന്നീടാണ് സ്വതന്ത്ര സംവിധായകനായി അദ്ദേഹം മലയാളത്തില്‍ സജീവമായത്.

More from Filmibeat

Read more about: mammootty dulquer salmaan vm vinu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X