മാമാങ്കം താരകേന്ദ്രീകൃത ചിത്രമല്ല, ഇതൊരു സമ്പൂര്‍ണ്ണ സിനിമയാണ്! വ്യാസന്‍ കെപി

By Midhun Raj

മമ്മൂട്ടിയുടെ ചരിത്ര സിനിമ മാമാങ്കം വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമായി 2000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തിയൊരുക്കിയ സിനിമ തന്നെയാണ് മാമാങ്കമെന്ന് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തന്നെ ചില പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടാതെ പോവുകയും ചെയ്തു. മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്ന സമയത്ത് തന്നെ മാമാങ്കത്തിനെതിരെ വലിയ രീതിയിലുളള ഡിഗ്രേഡിംഗും ഉണ്ടായിരുന്നു.

mamangam

മാമാങ്കം കണ്ട ശേഷം സംവിധായകന്‍ വ്യസന്‍ കെപിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മാമാങ്കം ഒരു സമ്പൂര്‍ണ്ണ സിനിമയാണെന്നും സംവിധായകന്റെ സിനിമയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാസന്‍ കെപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങള്‍ ബാഹുബലി പോലൊരു സിനിമ കാണാനാണ് പോകുന്നതെങ്കില്‍ മാമാങ്കം കാണരുത്. കാരണം ഇത് പരാജയപ്പെട്ട ചാവേറുകളുടെ കഥയാണ്. മുന്‍ധാരണകളോടെ മാമാങ്കം കാണാനെത്തുന്നവര്‍ക്ക് അബദ്ധ ധാരണകള്‍ തെറ്റുന്നത് ഉള്‍ക്കൊളളാനാവില്ല. സമീപ കാലത്ത് മലയാളത്തിലുണ്ടായ മികച്ച സിനിമകളില്‍ ഒന്ന് തന്നെയാണ് മാമാങ്കം. ബ്രഹ്മാണ്ഡ സിനിമകളുടെ പളപളപ്പില്‍ കാണേണ്ട സിനിമയല്ല. മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച സിനിമകളുടെ ഗണത്തില്‍ കാണേണ്ട ചിത്രമാണ്.

യുദ്ധവും പ്രതികാരങ്ങളും ആര്‍ക്കും നല്ലതല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഇന്നിന്റെ സിനിമയാണ് മാമാങ്കം. കപട നിറക്കൂട്ടുകള്‍ പാടെ ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യ ബോധത്താടെ മാമാങ്കം ഒരുക്കിയ പത്മകുമാറിനിരിക്കട്ടെ നിറഞ്ഞ കൈയ്യടി. കാരണം മുന്‍നിര താരങ്ങളെ ഒന്നാകെ അണിനിരത്തുമ്പോഴും ഇതൊരു താരകേന്ദ്രീകൃത സിനിമയല്ല. ഇതൊരു സമ്പൂര്‍ണ സിനിമയാണ്, സംവിധായകന്റെ സിനിമ. വ്യാസന്‍ കെപി ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X