»   » പ്രണവ് മോഹന്‍ലാലിന് ശേഷം മമ്മൂട്ടിയുടെ പേരിലും.. ചതിയില്‍ ചെന്നു വീഴരുത് എന്ന് വൈശാഖ്

പ്രണവ് മോഹന്‍ലാലിന് ശേഷം മമ്മൂട്ടിയുടെ പേരിലും.. ചതിയില്‍ ചെന്നു വീഴരുത് എന്ന് വൈശാഖ്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ പലരെയും ഭ്രമിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആ മേഖലയുടെ പേര് പറഞ്ഞ് പലരെയും പറ്റിക്കുക വളരെ എളുപ്പവും. സിനിമയില്‍ പല ബന്ധങ്ങളുമുണ്ട് എന്ന് പറഞ്ഞ് കാശ് തട്ടിയവരും മറ്റും ഒരുപാടാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള തട്ടിപ്പുകള്‍ സജീവമാകുന്നു.

എന്ത് വിഡ്ഡിത്തം.. പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന് ചോദിച്ച പ്രതിഫലം ഒരു രൂപയല്ല !!

കസ്റ്റിങ് കോളിന്റെ പേരിലാണ് തട്ടിപ്പ്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് കാട്ടി ചില പരസ്യങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും വ്യാജമാണെന്നും, ഈ ചതിയില്‍ ആരും ചെന്ന് വീഴരുത് എന്നും വൈശാഖ് അഭ്യര്‍ത്ഥിച്ചു.

ഇതാണത്

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലെ ബുള്ളറ്റ് റൈഡേഴ്‌സിന്റെ ചിത്രത്തോടൊപ്പമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കാസ്റ്റിംഗ് കോള്‍ പ്രചരിച്ചത്. താടിയുള്ള ഫ്രീക്കന്‍ അഭിനേതാക്കളില്‍ ബുള്ളറ്റ് കൂടിയുള്ളവരെ ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം.

വാര്‍ത്തയില്‍ പറയുന്നത്

വൈശാഖിന്റെ മമ്മൂട്ടി ചിത്രത്തിലേക്കാണ് ക്ഷണമെന്നും, പത്തനംതിട്ടയിലെ കുമ്പനാട് പുല്ലാട് ആണ് ലൊക്കേഷനെന്നും അഞ്ഞൂറ് രൂപയും പെട്രോള്‍ ചിലവും ഭക്ഷണവും നല്‍കുമെന്നും ഈ പരസ്യത്തിലുണ്ടായിരുന്നു. വെള്ളയും ചുവപ്പും ജീന്‍സുമായി വരണമെന്നും പറയുന്നു. വിവേക് ആനന്ദ് എന്ന പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിനെ ബന്ധപ്പെടാനും ജൂണ്‍ ഏഴിന് മൂന്ന് മണിക്ക് എത്താനുമാണ് കാസ്റ്റിംഗ് കോളിനൊപ്പം പറഞ്ഞിരിക്കുന്നത്. ഒരു ഫോണ്‍ നമ്പരും ഇതൊടൊപ്പം നല്‍കിയിരുന്നു.

ആരും ചതിയില്‍ പെടരുത്

ഇത്തരമൊരു കാസ്റ്റിംഗ് കോള്‍ എന്റെ അറിവില്‍ നടത്തിട്ടില്ലെന്നും ദയവായി ഇത്തരം ചതികളില്‍ ചെന്ന് വീഴാതിരിക്കണമെന്നും വൈശാഖ് അഭ്യര്‍ത്ഥിക്കുന്നു. പുലിമുരുകന് ശേഷം മമ്മൂട്ടി ചിത്രം വൈശാഖ് ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോക്കിരിരാജയുടെ രണ്ടാം ഭാഗം രാജാ 2 എന്ന പേരില്‍ ചിത്രീകരിക്കാനാണ് വൈശാഖിന്റെ ആലോചന. മുളകുപ്പാടം ഫിലിംസാണ് നിര്‍മ്മാണം.

പ്രണവിന്റെ പേരില്‍

നേരത്തെ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അവസരമുണ്ടെന്ന് കാണിച്ച് വ്യാജ കാസ്റ്റിംഗ് കോള്‍ ക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഈ തട്ടിപ്പ് പൊളിച്ചടുക്കിയത് സംവിധായകന്‍ തന്നെയാണ്.

English summary
Director Vysakh on Fake casting call for Mammootty film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam