»   » അഭിനയം നിര്‍ത്തും!! പുലിമുരുകന്‍ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാല്‍ പറഞ്ഞത്, വൈശാഖ് വെളിപ്പെടുത്തുന്നു!

അഭിനയം നിര്‍ത്തും!! പുലിമുരുകന്‍ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാല്‍ പറഞ്ഞത്, വൈശാഖ് വെളിപ്പെടുത്തുന്നു!

By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമായ പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. നിലവിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പുലിമുരുകന്റെ മുന്നേറ്റം. എന്നാല്‍ പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടതായി സംവിധായകന്‍ വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും മുമ്പ് പറഞ്ഞിരുന്നു.

ഇത്രയും മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ഒരു ചിത്രം മലയാള സിനിമില്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്ന് പലരും പറഞ്ഞു. എന്നാല്‍ വെല്ലുവിളികള്‍ നേരിട്ടപ്പോഴും പുലിമുരുകനെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന സംവിധായകന്റെയും സംഘത്തിന്റെയും വിശ്വാസമായിരുന്നു ചിത്രത്തെ മഹാവിജയമാക്കിയത്. എന്നാല്‍ സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടാല്‍ അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവത്രേ. സംവിധായകന്‍ വൈശാഖ് പറയുന്നു.


ഉള്ളിലെ ഭയം പുറത്ത് കാണിച്ചില്ല

ഷൂട്ടിങ് ഒരു അന്തവും കുന്തവുമില്ലാതെ പോകുകയാണ്. ഉള്ളില്‍ നല്ല ഭയമുണ്ട്. പുറത്ത് കാണിക്കാതെ ഉള്ളില്‍ കൊണ്ടു നടക്കുകയായിരുന്നു. സംവിധായകന്‍ വൈശാഖ് പറയുന്നു.


ഷൂട്ടിങിന്റെ ഇടവേളയില്‍

ഒരു ദിവസം ഷൂട്ടിങിന്റെ ഇടവേളയില്‍ വൈകുന്നേരം ഞാനും ലാല്‍ സാറും പാറപ്പുറത്ത് ആകാശം നോക്കി കിടക്കുന്നു. അപ്പോള്‍ ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞു ഈ പടം രക്ഷപ്പെടുമായിരിക്കുമല്ലേ.


ലാലിന്റെ മറുപടി

ഈ പടം രക്ഷപ്പെടാതിരിക്കാന്‍ ഒരു കാരണവുമില്ല.


ഈ പണി നിര്‍ത്തും

ഞാന്‍ പറഞ്ഞു ഈ സിനിമ ഓടിയില്ലെങ്കില്‍ ഈ പണി ഞാന്‍ നിര്‍ത്തുകയാണ്. അപ്പോള്‍ തന്നെ ലാല്‍ സാറും പറഞ്ഞു. ഞാനും നിര്‍ത്താം.


ലാലിന്റെ മറുപടി ഞെട്ടിച്ചു

ലാല്‍ സാറിന്റെ മറുപടി കേട്ട് ഞാന്‍ ഞെട്ടി. ചാടി എണീറ്റിട്ട് ഞാന്‍ ചോദിച്ചു, ലാല്‍ സാര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞത്. ലാല്‍ പറഞ്ഞു അഭിനയം നിര്‍ത്താമെന്ന്.


ആരാധകര്‍ എന്നെ വെറുതെ വിടില്ല

ഇപ്പോള്‍ പറഞ്ഞതിരക്കട്ടെ, പക്ഷേ ലാല്‍ സാറിന്റെ കോടി കണക്കിന് ആരാധകര്‍ എന്നെ വെറുതെ വിടില്ല. ലാല്‍ സാര്‍ പറഞ്ഞു. അതല്ല ഞാന്‍ പറഞ്ഞത്, ഈ സിനിമ ഓടതിരിക്കാന്‍ ഒരു കാരണവുമില്ല. അങ്ങനെ ഓടാതിരിക്കണമെങ്കില്‍ നമ്മുടെ ജഡ്ജ്‌മെന്റ് ഒട്ടും കൊള്ളില്ലെന്നാണ് അര്‍ത്ഥം. പിന്നെ നമ്മള്‍ ജോലി ചെയ്യുന്നതിനുള്ള അര്‍ഹത എന്താണ്.


ലാല്‍ തന്ന ആവേശം

അന്ന് ലാല്‍ സാര്‍ അങ്ങനെ പറഞ്ഞതിന് ശേഷം ജോലി ചെയ്യാന്‍ അത്ര ആവേശമായിരുന്നു. കാരണം അദ്ദേഹതത്തെ പോലൊരു ഇതിഹാസം അത്രയേറെ ആത്മവിശ്വാസത്തിലാണ് ഈ സിനിമയില്‍ നില്‍ക്കുന്നത്.പുലിമുരുകനിലെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Director Vyshak about Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam