»   » സംവിധായകന്‍ പറഞ്ഞ മൂന്ന് പ്രശ്‌നങ്ങള്‍, അസാധ്യമാണെന്ന് ലാലും പറഞ്ഞു, എന്നിട്ടും പുലിമുരുകന്‍!

സംവിധായകന്‍ പറഞ്ഞ മൂന്ന് പ്രശ്‌നങ്ങള്‍, അസാധ്യമാണെന്ന് ലാലും പറഞ്ഞു, എന്നിട്ടും പുലിമുരുകന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ് പുലിമുരുകന്‍. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ വിഷു ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നാണ് മുമ്പ് പറഞ്ഞിരുന്നു. പക്ഷേ പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് തിയതിയില്‍ മാറ്റം വരുത്തി.

ചിത്രത്തെ കുറിച്ച് ആലോചനകള്‍ നടക്കുന്ന സമയത്ത് തന്നെ റിലീസുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ സംവിധായകന്‍ വൈശാഖ് നിര്‍മാതാവിനോട് പറഞ്ഞിരുന്നുവത്രേ. ചിത്രവുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന മൂന്ന് കാര്യങ്ങളാണ് പ്രധാനമായും വൈശാഖ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തോട് പറഞ്ഞത്.


ഒരു സാധരണ ചിത്രമല്ല

ഒരു സാധാരണ ചിത്രം നമുക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാം. പക്ഷേ ഇതുപോലെ ഒരു ചിത്രം ചെയ്യാന്‍ കഴിയില്ല. എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ചിത്രം ചെയ്യണമെന്ന് സംവിധായകനും നിര്‍മാതാവും മുന്‍കൂട്ടി തീരുമാനിച്ചിരുന്നു.


സിനിമ വേണോ വേണ്ടയോ

ചിത്രത്തിന്റെ കഥ പറഞ്ഞതിന് ശേഷം വൈശാഖ് നിര്‍മാതാവിനെ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മിപ്പിച്ചിരുന്നു. ഒരു നിര്‍മാതാവിനെ സംവബന്ധിച്ചിടത്തോളം ഏറ്റവും വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു അത്.


ഒന്നാമത്തെ കാര്യം

ബജറ്റിനെ കുറിച്ചാണ് വൈശാഖ് ആദ്യം പറഞ്ഞത്. ഈ സിനിമ എത്ര ബജറ്റില്‍ തീരുമെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ പത്ത് കോടിയോ, പതിനഞ്ചോ, ഇരുപത് കോടിയോ, ഇരുപത്തി അഞ്ച് കോടിയോ ആകാം.


ചിത്രീകരണം

മറ്റൊന്ന് ചിത്രത്തിന്റെ ഷൂട്ടിങിനെ കുറിച്ചാണ് വൈശാഖ് പറഞ്ഞത്. എത്രദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.


റിലീസ് ഡേറ്റ്

എപ്പോള്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് അറിയില്ലെന്നും വൈശാഖ് പറഞ്ഞിരുന്നു. പക്ഷേ നിര്‍മാതാവിന് അതൊരു പ്രശ്‌നമായിരുന്നില്ല. ഒരു സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെയല്ല ചിന്തിക്കേണ്ടത്. ശരിയോ തെറ്റോ എന്തും സംഭവിക്കട്ടെ അഭിമാനകരമായ ഒരു ചിത്രം ചെയ്യണമെന്നായിരുന്നുവത്രേ നിര്‍മാതാവ് പറഞ്ഞത്.


ഇത് അസാധ്യമല്ലേ

നിര്‍മാതാവുമായി സംസാരിച്ച ശേഷം ലാലിനെ പോയി കണ്ടു. ചിത്രത്തിന്റെ ഓപ്പണിങ് സ്വീകന്‍സുകളാണ് ലാലിനോട് പറഞ്ഞത്. എല്ലാം കേട്ടതിന് ശേഷം ലാല്‍ പറഞ്ഞു. ഇത് അസാധ്യമല്ലേ. മലയാള സിനിമയില്‍ ഇങ്ങനെ ഒരു ചിത്രം ചെയ്യുക എന്നത്. എന്നിട്ട് പറഞ്ഞു. എന്റെ ഡേറ്റിനെ കുറിച്ച് ആലോചിക്കണ്ട. നിങ്ങള്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ വരും.


ചിത്രത്തെ കുറിച്ച്

ലാലിന്റെ മറുപടിയും കിട്ടയതോടെ ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് വൈശാഖ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.


English summary
Director Vyshak about producer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam