»   » പുലിമുരുകന്‍ എന്റെ സ്വപ്‌നമായിരുന്നുവെന്ന് സംവിധായകന്‍ വൈശാഖ്!!

പുലിമുരുകന്‍ എന്റെ സ്വപ്‌നമായിരുന്നുവെന്ന് സംവിധായകന്‍ വൈശാഖ്!!

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകനെ ആവേശമാക്കി മാറ്റിയ പ്രേക്ഷകരോടും കൂടെ നിന്നവരോടും നന്ദി പറഞ്ഞ് സംവിധായകന്‍ വൈശാഖ്. പുലിമുരുകന്‍ തന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്ക് ശീലമായി. യാത്രയില്‍ കൂട്ടുവന്ന ഒരുപാട് പേരുടെ നിസ്വാര്‍ത്ഥമായ സേവനത്തിനും സഹകരണത്തിനും വൈശാഖ് നന്ദി രേഖപ്പെടുത്തി.

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരമാണ്. ഇന്ത്യയിലെ 325 തിയേറ്ററുകളിലായി പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോകളായിരുന്നു.


കരുത്തേകുന്നു

പുലിമുരുകനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി നിങ്ങള്‍ നല്‍കുന്ന ആവേശവും സ്‌നേഹവും കാണുമ്പോള്‍ മനസ് നിറയുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ അതെനിക്ക് കൂടുതല്‍ കരുത്തു നല്‍കുന്നതായും സംവിധായകന്‍ വൈശാഖ് പറയുന്നു.


അഭിനന്ദനങ്ങള്‍ അറിയിച്ചു

വിളിച്ചും മെസേജ് അയച്ചും അഭിനന്ദനം അറിയിച്ചവരുണ്ട്. ഒരായിരം നന്ദി-വൈശാഖ് പറയുന്നു.


പുലിമുരുകന്‍

ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. കമാലിനി മുഖര്‍ജിയാണ് നായിക വേഷം അവതരിപ്പിച്ചത്. കമാലിനി മുഖര്‍ജി, നമിത, വിനു മോഹന്‍ലാല്‍, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


100 കോടിയിലേക്കോ

മികച്ച പ്രതികരണം നേടുന്ന ചിത്രം നൂറ് കോടി തികയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.


English summary
Director Vyshak about Pulimurugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam