മധുരരാജയുടെ ആഘോഷ വരവിന് ഇനി ദിവസങ്ങള്‍ മാത്രം! സുപ്രധാന അറിയിപ്പ് പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്!
Recommended Video

മധുരരാജ ആയുളള മമ്മൂട്ടിയുടെ വരവിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം വിഷു ആഘോഷ സമയത്താണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപനവേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു.
ലൂസിഫര്‍ പോലെ വമ്പന്‍ റിലീസായി തന്നെയാണ് മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലൂസിഫര്‍ തിയ്യേറ്ററുകളില്‍ ഹിറ്റായതു പോലെ മധുരരാജയും വലിയ വിജയം നേടുമെന്നാണ് എല്ലാവരും കരുതുന്നത്.ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ടുളള സംവിധായകന്‍ വൈശാഖിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായിരുന്നു. സിനിമയെക്കുറിച്ചുളള ഒരു അറിയിപ്പുമായിട്ടാണ് സംവിധായകന്‍ എത്തിയിരുന്നത്.

മധുരരാജയുടെ റിലീസ്
മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പളളി പോലെ മമ്മൂക്കയുടെ മധുരരാജും തരംഗമാവുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു ഉല്‍സവ ചിത്രം തന്നെയായിരിക്കും മധുരരാജ. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനം കാണാനായി തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മധുരരാജയായുളള മമ്മൂക്കയുടെ മേക്ക് ഓവര്‍ നേരത്തെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററുകളിലെല്ലാം തന്നെ ഗ്ലാമര്‍ ലുക്കിലായിരുന്നു മമ്മൂക്കയെ കാണിച്ചിരുന്നത്.

പീറ്റര്‍ ഹെയ്ന്റെ സംഘടന രംഗങ്ങളും
ഉദയകൃഷ്ണ തന്നെയാണ് ഇത്തവണയും മമ്മൂട്ടി ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. മധുരരാജയില്‍ പീറ്റര്‍ ഹെയ്ന്റെ സംഘടന രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. നെല്‍സണ്‍ ഐപ്പ് ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നു. 30കോടിയോളം മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉദയകൃഷ്ണയുടെ തന്നെ യുകെ സ്റ്റുഡിയോസാണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്.

വമ്പന്‍ താരനിര
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നാല് നായികമാരാണുളളത്. അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരാണ് നായികമാരാകുന്നത്. നെടുമുടി വേണു,ജയ്,അജു വര്ഗീസ്,രമേഷ് പിഷാരടി,കലാഭവന്‍ ഷാജോണ്‍, നോബി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു.

വെെശാഖിന്റെ പോസ്റ്റ്
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. സിനിമയുടെ ക്ലൈമാക്‌സ് റീ റെക്കോര്‍ഡിംഗ് ആരംഭിച്ചതായുളള വിവരമായിരുന്നു സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നത്. കൂടാതെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍,എഡിറ്റര്‍ മഹേഷ് നാരായണന്‍ തുടങ്ങിയവര്‍ക്കൊപ്പമുളള ഒരു ചിത്രവും വൈശാഖ് പങ്കുവെച്ചിരുന്നു. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

മമ്മൂക്കയുടെ പഞ്ച് ഡയലോഗുകളും ആക്ഷനും
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. മമ്മൂക്കയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമുളള ഒരു ചിത്രം തന്നെയാണ് ആരാധകര്‍ ഇത്തവണയും പ്രതീക്ഷിക്കുന്നത്. മധുരരാജ ആയുളള മമ്മൂക്കയുടെ ഗെറ്റപ്പിന് അന്നും ഇന്നും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. വിഷുവിന് രാജയും കൂട്ടരും തിയ്യേറ്ററുകളില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂക്ക ആരാധകര്‍ ഒന്നടങ്കമുളളത്.
പോസ്റ്റ് കാണൂ


Click it and Unblock the Notifications