»   » പരിചയപ്പെടാന്‍ പോയ മോഹന്‍ലാലിനെ വില്ലനാക്കിയ സംവിധായകന്‍, ആ രാത്രി ലാല്‍ ഉറങ്ങിയില്ല!!

പരിചയപ്പെടാന്‍ പോയ മോഹന്‍ലാലിനെ വില്ലനാക്കിയ സംവിധായകന്‍, ആ രാത്രി ലാല്‍ ഉറങ്ങിയില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായിട്ടാണ് മോഹന്‍ലാലിന്റെ തുടക്കം. ആദ്യ കാലങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ വില്ലനായും സഹതാരമായും എത്തിയ മോഹന്‍ലാല്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നതിന് മലയാളത്തിലെ ഓരോ സംവിധായകര്‍ക്കും വലിയ പങ്കുണ്ട്.

കണ്‍പീലിയും പുരികവും കൈ വിരലുകള്‍ പോലും അഭിനയിക്കുന്നു; ലാലിന്റെ മാന്ത്രികാഭിനയം വീണ്ടും

ഐവി ശശിയുടെ അഹിംസ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് വില്ലന്‍ വേഷം കിട്ടയതിന് പിന്നില്‍ ഒരു കഥയുണ്ട്. ഐവി ശശിയെ ആദ്യമായി പരിചയപ്പെടാന്‍ പോയ ലാലിനെ സംവിധായകന്‍ വില്ലനാക്കുകയായിരുന്നു. ആ അവസരം വന്ന വഴിയെ കുറിച്ച് വായിക്കാം

ഡബ്ബിങിന് പോയ മോഹന്‍ലാല്‍

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിന്റെ ഡബ്ബിങിന് വേണ്ടി മദ്രാസില്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കേള്‍ക്കാത്ത ശബ്ദം.

ഐവി ശശിയെ കാണണമെന്ന് മോഹം

മദ്രാസില്‍ എത്തിയപ്പോള്‍, മലയാളത്തിലെ ഹിറ്റ് മേക്കറായ ഐവി ശശിയെ കണ്ട് പരിചയപ്പെടാന്‍ മോഹന്‍ലാലിന് മോഹമായി. ഐവി ശശിയുടെ അങ്ങാടി എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുന്ന സമയമായിരുന്നു അത്.

പരിചയപ്പെടാന്‍ വന്ന ആള്‍ വില്ലനായി

പരിചയപ്പെടാന്‍ വിളിച്ച പുതുമുഖ നടനെ ഐവി ശശി വീട്ടിലേക്ക് ക്ഷണിച്ചു. വ്യക്തിപരമായ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. തിരിച്ചുപോകാന്‍ നേരം മോഹന്‍ലാലിനോട് ഐവി ശശി പറഞ്ഞു, എന്റെ അടുത്ത ചിത്രത്തില്‍ നിങ്ങളാണ് വില്ലന്‍. ഞാന്‍ വിളിക്കാം. അന്നത്തെ രാത്രി ലാലിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ അഹിംസയില്‍ മോഹന്‍ലാല്‍ വില്ലനായി

പിന്നീട് ലാലും ഐവി ശശിയും ഒന്നിച്ചപ്പോള്‍

താരസമ്പന്നമായ അഹിംസയ്ക്ക് ശേഷം നാണയം, അതിരാത്രം, അടിയൊഴുക്ക്, ഉയരങ്ങളില്‍, ഇടനിലങ്ങള്‍, വാര്‍ത്ത, ദേവാസുരം, വര്‍ണപ്പകിട്ട് തുടങ്ങി ഇരുപതോളം ഐവി ശശി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു.

English summary
തന്നെ കണ്ടാൽ സൂപ്പർതാരങ്ങളുടെ അമ്മ ലുക്കില്ലെന്ന് നടി മേനക

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam