»   » ഒരിക്കലും അംഗീകരിക്കാനാവില്ല, സംവിധായകരും നിര്‍മാതാക്കളും നിരാശയിലാണ്

ഒരിക്കലും അംഗീകരിക്കാനാവില്ല, സംവിധായകരും നിര്‍മാതാക്കളും നിരാശയിലാണ്

Posted By: Sanviya
Subscribe to Filmibeat Malayalam

ക്രിസ്തുമസ് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത വന്നത്. ക്രിസ്തുമസിന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. തിയേറ്ററുടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നം അവസാനിക്കാത്തതാണ് ഈ വര്‍ഷത്തെ ക്രിസ്തുമസിന് തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തത്. അതോടൊപ്പം തിയേറ്ററുകളില്‍ ഓടുന്ന സിനിമകളും പിന്‍വലിക്കുമെന്ന നിലാപാടാണിപ്പോള്‍.

എന്നാല്‍ തിയേറ്റര്‍ ഉടമക്കാരുടെയും വിതരണക്കാരുടെയും തര്‍ക്കത്തില്‍ വെട്ടിലായത് സംവിധായകരും നിര്‍മാതാക്കളുമാണ്. മാസങ്ങള്‍ നീണ്ട കഷ്ടപാടുകള്‍ക്കൊടുവിലാണ് സംവിധായകരും നിര്‍മാതാക്കളും സിനിമ പൂര്‍ത്തിയാക്കിയത്. എന്നാല്‍ തര്‍ക്കം അവസാനിപ്പിക്കാതെ സിനിമ പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സംവിധായകര്‍. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുടെ സംവിധായകര്‍ പ്രതികരിക്കുന്നു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.


ജിബു ജേക്കബ്

വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മീനയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസ് നീട്ടിതിന്റെ വിഷമത്തിലാണ് ഞങ്ങള്‍. ക്രിസ്തുമസിന് പ്രദര്‍ശനെത്തിക്കാം എന്ന പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ പണികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കിയത്. തിയേറ്ററുടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പെട്ടന്ന് പരിഹരിച്ച് തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജിബു ജേക്കബ്.


സത്യന്‍ അന്തിക്കാട്

ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന മറ്റൊരു ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍. ദുല്‍ഖറും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയേറ്ററുടമകള്‍ പിടിവാശിയിലാണ്. അവര്‍ സിനിമാ നിര്‍മാതാക്കളുമായി എടുത്ത ഏകപക്ഷീയമായ തീരുമാനമാണ് ഇതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യങ്ങളെ കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സത്യന്‍ അന്തിക്കാട് പറഞ്ഞു.


സിദ്ദിഖ്

ജയസൂര്യയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫുക്രിയുടെ സംവിധായകന്‍ സിദ്ദിഖും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചു. ഇപ്പോള്‍ തിയേറ്ററുടമകള്‍ എടുത്ത തീരുമാനം നിര്‍മാതാക്കളുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടത്താതെയാണെന്ന് സിദ്ദിഖ് പറയുന്നു.


ജെയ് കെ

പൃഥ്വിരാജിനെ നായകനാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന എസ്രയും ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്നതാണ്. തിയേറ്ററുടമകള്‍ ഇപ്പോള്‍ വച്ചിരിക്കുന്ന ആവശ്യം ഇപ്പോള്‍ ഒരു കാരണവശാലും അംഗീകരിക്കനാവില്ലെന്ന് ജെയ് കെ പറയുന്നു.


English summary
Directors about Christmas release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam