അനിലിന്റെ ചിത്രത്തില്‍ ലിജോ, ലിജോയുടെ ചിത്രത്തില്‍ അനില്‍!
ഇതാണ് യഥാര്‍ത്ഥ സഹകരണം. സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരിയും അനില്‍ രാധാകൃഷ്ണ മേനോനും അഭിനയത്തിലേക്കും തിരിഞ്ഞിരിക്കുന്നു എന്നത് പുതുമയല്ല. ഇപ്പോള്‍ ധാരാളം സംവിധായകര്‍ അഭിനയത്തില്‍ പ്രാകത്ഭ്യം തെളിയിക്കുകയാണ്. പക്ഷെ ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്.
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത 'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തില്‍ ഒരു ചെറിയ റോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും ഉണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും കഥയ്ക്ക് ആ കഥാപാത്രം വലുതാണ്.

ഇനി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അഭിനയിക്കും. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആര്യ തുടങ്ങിയ യുവതാരനിരയെ അണി നിരത്തി ലിജോ സംലവിധാനം ചെയ്യുന്ന 'ഡബള്‍ ബാരലി'ലാണ് ഒരു അതിഥി താരമായി അനില്‍ രാധാകൃഷ്ണ മേനോനും എത്തുന്നത്.
ലിജോ എന്റെ സിനിമകള്‍ക്ക് വേണ്ടി ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനുമാണ് അദ്ദേഹം. കഥ വായിച്ചു നോക്കി ഇഷ്ടപ്പെട്ടതുകൊണ്ടാണ് ലിജോ എന്റെ ചിത്രത്തില്‍ വികാരിയുടെ വേഷത്തില്‍ അഭിനയിച്ചത്.- അനില്‍ പറഞ്ഞു.
അനില്‍ രാധാകൃഷ്ണ മേനോന്‍ ഇതാദ്യമായല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സമീര്‍ താഹിറിന്റെ 'ചാപ്പാ കുരിശി'ലും ഒരു ചെറിയ വേഷവുമായി അനിലെത്തിയിട്ടുണ്ട്. ഡബ്ള്‍ ബാരലിന്റെ രണ്ടാം ഭാഗത്തിലാണ് അനില്‍ എത്തുന്നത്.
ചിത്രത്തില്‍ എന്റെ കഥാപാത്രമെന്താണെന്ന് പോലും എനിക്കറിയില്ല. എന്ത് തന്നെയായാലും ലിജോയ്ക്ക് വേണ്ടി ഞാനതില്‍ അഭിനയിക്കും. അതെന്റെ ഈ മൊട്ടത്തല കാണിച്ചുകൊണ്ടുള്ള ഗെറ്റപ്പാണെങ്കിലും വിഗ്ഗ് വച്ചിട്ടൊരു പുതിയ ഗെറ്റപ്പാണെങ്കിലും ഞാന്‍ റെഡ്ഡി- അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു.


Click it and Unblock the Notifications











