»   » 'ആദി' തുടങ്ങിയിട്ടേയുള്ളു, പ്രണവിനെയും കാത്ത് നിരവധി സംവിധായകരും അവസരങ്ങളും !!

'ആദി' തുടങ്ങിയിട്ടേയുള്ളു, പ്രണവിനെയും കാത്ത് നിരവധി സംവിധായകരും അവസരങ്ങളും !!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മകന്റെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. കഴിഞ്ഞ ദിവസമാണ് പ്രണവ് നായകനായെത്തുന്ന ആദിക്ക് തുടക്കം കുറിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. മുന്‍പ് ജിത്തു ജോസഫിന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അപ്പു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനിയിലൂടെയായിരുന്നു പ്രണവ് ഇത് സ്വന്തമാക്കിയത്. പിന്നീട് ഒന്നാമന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചതും പ്രണവായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനരംഗത്തിലാണ് താരത്തെ കണ്ടത്.

സിനിമയില്‍ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു

ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രണവ് വീണ്ടും സിനിമയില്‍ എത്തുമെന്ന് പ്രേക്ഷകര്‍ അന്നേ ഉറപ്പിച്ചിരുന്നു. അതെന്ന് സംഭവിക്കുമെന്നുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്. വര്‍ഷങ്ങള്‍ക്കു ശേഷം പ്രണവ് നായകനായെത്തുന്ന സിനിമയുടെ ലോഞ്ചിങ്ങ് നടന്നതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായി.

മറ്റ് താരപുത്രന്‍മാരെപ്പോലെയല്ല പ്രണവ്

മറ്റൊരു താരപുത്രനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരപുത്രന്‍മാര്‍ എല്ലാ കാര്യത്തിനും അച്ഛനെ ആശ്രയിക്കുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇത്രയും മികച്ച രീതിയില്‍ മുന്‍പ് ഒരു താരപുത്രനും ഹൈപ്പ് കിട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരാധകരുടെ കാര്യത്തിലും പ്രണവ് മുന്നിലാണ്.

അവസരങ്ങള്‍ കാത്തിരിക്കുന്നു

അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രണവിനെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.മലയാളത്തിന് പുറമേ തെലുങ്കില്‍ നിന്നും താരപുത്രനെ തേടി അവസരങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രണവ് പ്രതികരിച്ചിട്ടില്ല

ആദ്യ ചിത്രത്തിന് ശേഷം അഭിനയം തുടരണോ എന്ന കാര്യത്തില്‍ തീരുാമനമെടുക്കുമെന്ന് നേരത്തെ പ്രണവ് വ്യക്തമാക്കിയിരുന്നു. ആദിക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ തന്നെ തേടിയെത്തുന്ന അവസരങ്ങളെക്കുറിച്ചൊന്നും പ്രണവ് മറുപടി നല്‍കിയിട്ടില്ല.

ആദ്യ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കിയൊരു കാര്യമായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റത്തില്‍ സിനിമാലോകം ഏറെ സന്തുഷ്ടരാണ്. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ പ്രണവിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് സംവിധായകര്‍.

അഭിനയിക്കണമെന്ന് ആദ്യമായി തോന്നിയത്

സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജിയുടെ മകന്‍ സിനിമയില്‍ അരങ്ങേറിയപ്പോഴാണ് തനിക്കും അഭിനയിക്കണമെന്ന് പ്രണവ് അമ്മയോട് പറഞ്ഞത്. അങ്ങനെയാണ് ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ചത്.

English summary
Directors are still waiting to get Pranav Mohanlal's date.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam