ലാല്‍ ജോസിനു പിന്നാലെ ഷാഫി
ക്ലാസ് മേറ്റ്സിനു ശേഷം മറ്റൊരു യുവതാര ചിത്രം കൂടി ബോക്സോഫീസ് കീഴടക്കുകയാണ്. ചോക്ലേറ്റ് എന്ന കാമ്പസ് ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സൂപ്പര്‍താര ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്തിരുന്ന ഷാഫിയാണ് യുവതാര ചിത്രമായ ചോക്ലേറ്റിലൂടെ പരീക്ഷണത്തിന് മുതിര്‍ന്നത്. തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയെ നായകനാക്കിയ ഷാഫി ആ ചിത്രങ്ങളുടെ തിരക്കഥയേല്പിച്ചതും സൂപ്പര്‍ഹിറ്റുകള്‍ക്ക് രചന നടത്തിയിട്ടുള്ള തിരക്കഥാകൃത്തുക്കളെയാണ്. തൊമ്മനും മക്കളും എന്ന ചിത്രത്തിന് ബെന്നി പി.നായരമ്പലവും മായാവിക്ക് റാഫി മെക്കാര്‍ട്ടിനുമാണ് തിരക്കഥ രചിച്ചത്. വിജയങ്ങള്‍ ഉറപ്പുവരുത്തുന്ന ഫോര്‍മുലാ എഴുത്തുകാരെയും സൂപ്പര്‍താരത്തെയും അണിനിരത്തി സെയിഫ് ഗെയിം കളിച്ച ഷാഫി ചോക്ലേറ്റില്‍ പരീക്ഷണത്തിന് ധൈര്യം കാട്ടുകയായിരുന്നു.
ചോക്ലേറ്റിലെ നായകന്‍ പൃഥ്വിരാജാണ്. തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ എഴുത്തുകാരുടെ ജോഡിയും. ലാല്‍ ജോസ് ക്ലാസ് മേറ്റ്സില്‍ ജെയിംസ് ആല്‍ബര്‍ട്ട് എന്ന നവാഗത തിരക്കഥാകൃത്തിനെ കൊണ്ട് രചന നടത്തിക്കാന്‍ ധൈര്യം കാട്ടിയതു പോലെ ഷാഫി ചോക്ലേറ്റില്‍ സച്ചി-സേതു എന്ന നവാഗത തിരക്കഥാകൃത്തുക്കള്‍ക്ക് അവസരം നല്‍കുകയായിരുന്നു. മൂന്ന് സൂപ്പര്‍താര ചിത്രങ്ങളുമായി മത്സരിച്ച് റംസാന് റിലീസ് ചെയ്ത ചോക്ലേറ്റ് ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
അടുത്ത പേജ്-


Click it and Unblock the Notifications